സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ നിഫ്റ്റി 500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും. മൂല്യധാഷ്ഠിത രീതിയിലുള്ള […]
Read more

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു

കൊച്ചി: ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്‍റെ (ഐഎല്‍ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇന്‍വിറ്റ്) റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നന്ദ് കിഷോര്‍, റോഡ്സ്റ്റാര്‍ ഇന്‍വെസ്റ്റ് മാനേജേഴ്സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ജെ എന്‍ സിങ്, സിഇഒ ഡെന്നി സാമുവല്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആറു സംസ്ഥാനങ്ങളിലായി 685.16 […]
Read more

സ്വർണ വിലയിൽ വർധന; പവന് 360 രൂപ കൂടി

കേരളത്തിലെ സ്വർണവിലയിൽ വർധന. ഗ്രാമിന് 40 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 106.90 രൂപ, 8 ഗ്രാമിന് 855.20 രൂപ, 10 ഗ്രാമിന് 1,069 രൂപ, 100 ഗ്രാമിന് 10,690 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,06,900 രൂപ എന്നതാണ് നിരക്ക് എന്നിങ്ങനെയാണ് വില നിലവാരം. സംസ്ഥാനത്തെ സ്വർണ്ണ […]
Read more

ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് യൂത്ത്4ജോബ്സ് ഫൗണ്ടേഷനുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി സഹായം നല്‍കുയാണ് ലക്ഷ്യം. ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും കഴിയും. ഈ സഹകരണത്തിന്റെ ഭാഗമായി ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റല്‍, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷന്‍, […]
Read more

ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് സമഗ്ര ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ പ്ലാന്‍റ് തുറന്നു

കൊച്ചി : വളര്‍ന്നു വരുന്ന മുന്‍നിര മാര്‍ക്കറ്റ് എഫ്എംസിജി കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയില്‍ ആരംഭിച്ച കമ്പനിയുടെ ആദ്യത്തെ സമഗ്ര ഗ്രീന്‍ഫീല്‍ഡ് പ്ലാന്‍റ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ നാദിര്‍ ഗോദ്റെജ്, ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സിതാപതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിന്തോള്‍ ഒറിജിനല്‍ സോപ്പിന്‍റെ നിര്‍മാണത്തിനും മുഖ്യമന്ത്രി ഔദ്യോഗികമായി തുടക്കമിട്ടു. 2024-ല്‍ ജിസിപിഎല്‍ തമിഴ്നാട്ടില്‍ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിനായി ഭൂമിപൂജ […]
Read more

സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8020 രൂപയും പവന് 64,160 രൂപയുമായി. ഇന്നലെ സ്വർണത്തിന് 80 രൂപയുടെ നേരിയ വർധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 107.9 രൂപയാണ്. 1,07,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ഇന്ത്യയുടെ സ്വർണവിപണിയെ സ്വാധീനിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Read more

‘100’ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ […]
Read more

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. ഗ്രാമിന് 6620 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കകള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. […]
Read more

മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള 5,700-ലധികം ടീമുകള്‍ പങ്കെടുത്ത ഈ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) ലക്നൗ, ബിഐടിഎസ് പിലാനി ഗോവ ടീമുകളെ മികച്ച വിജയികളായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വിജയികളായ ടീം മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം 5,00,000 രൂപയുടെ ഒന്നാം സമ്മാനം നേടി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.