Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

യുഎസ്–ഇറാൻ ആശങ്കകൾ; ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിവിൽ

മുംബൈ: യുഎസ്–ഇറാൻ വെടിനിർത്തലിനെ തുടർന്നുണ്ടായ ആഗോള ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. ബാങ്കിംഗ്, ഊർജ മേഖലകളിലെ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 516.33 പോയിന്റ് (0.66%) ഇടിഞ്ഞ് 77,328.19 ലെത്തി. നിഫ്റ്റി 150.50 പോയിന്റ് (0.62%) താഴ്ന്ന് 24,176.15 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ നഷ്ടം […]
Read more

ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആര്‍എച്ച്പി-1) സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എന്‍ബിഎഫ്സിയായി അംഗീകരിക്കപ്പെട്ട മെറ്റീരിയല്‍ സബ്സിഡിയറിയായ ഇന്‍ക്രെഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ പ്രവര്‍ത്തിക്കുന്ന കമ്പനി 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 99,020,833 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇന്‍ക്രെഡ് […]
Read more

ഓഹരി വിപണിയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍ നിന്ന് 25 മടങ്ങ് വര്‍ദ്ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി […]
Read more

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ ലാഭകരം? മാറുന്ന കാലത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ സമൂഹത്തിൽ വീട് എന്നത് വെറുമൊരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല; അതൊരു വൈകാരികമായ അസ്തിത്വവും ജീവിതലക്ഷ്യവുമാണ്. “സ്വന്തമായി ഒരു വീട്” എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. എന്നാൽ കാലം മാറുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പുതുതലമുറക്കിടയിൽ, വീട് ഒരു സാമ്പത്തിക സുരക്ഷിതത്വമായി കാണുന്നതിന് പകരം അതൊരു ‘നിർജീവ ആസ്തി’ (Dead Asset) ആയി മാറുന്നുണ്ടോ എന്ന ഗൗരവകരമായ ചർച്ചകൾ ഉയരുന്നുണ്ട്. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തേക്കാൾ പ്രായോഗികതയ്ക്കും സാമ്പത്തിക ലാഭത്തിനും മുൻഗണന […]
Read more

മീഷോയുടെ നഷ്ടം കുത്തനെ കുറഞ്ഞു; വരുമാനത്തിൽ 47 ശതമാനം വളർച്ച

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ലിമിറ്റഡിന്റെ നഷ്ടം ഗണ്യമായി കുറഞ്ഞതോടെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദഫലങ്ങൾ പ്രകാരം പ്രവർത്തന വരുമാനം 47 ശതമാനം വർധിച്ച് 3,531 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,400 കോടി രൂപയായിരുന്നു. കമ്പനിയുടെ ശുദ്ധനഷ്ടം 1,391 കോടി രൂപയിൽ നിന്ന് 166.3 കോടി രൂപയായി കുറഞ്ഞു. അതേസമയം, പലിശയും നികുതിയും കുറയ്ക്കുന്നതിന് മുൻപുള്ള നഷ്ടം 233 കോടിയിൽ നിന്ന് […]
Read more

300 രൂപയിലേക്ക് കുതിച്ച് റബർ വില; തിരിച്ചടിയായി കനത്ത ചൂട്

കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വില വീണ്ടും ഉയരുന്നു. കിലോഗ്രാമിന് 300 രൂപയിലേക്ക് വില എത്താനിടയുണ്ടെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡിലും മലേഷ്യയിലും റബർ ഉൽപാദനം കുറഞ്ഞതും ആഗോള വിപണിയിലെ ക്ഷാമവും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമായത്. കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബറിന്റെ വില […]
Read more

വായ്പ എഴുതിത്തള്ളുമെന്ന സന്ദേശം; തട്ടിപ്പാണ്, വീഴരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബാങ്കിൽ നിന്നും ഇതര സാമ്പത്തിക സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി വരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജനങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് റിസർവ് ബാങ്ക് കാണുന്നത്. വായ്പ എഴുതിത്തള്ളിയെന്ന വ്യാജേന കടം എഴുതിത്തള്ളൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സമാനമായ രേഖകൾ നൽകും. സേവന നികുതിയെന്നോ നിയമപരമായ ചെലവുകളെന്നോ പറഞ്ഞ് വലിയ തുകകൾ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 600 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,560 രൂപയായി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില മെയ് 1ന് ആയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. […]
Read more

45-ാം വയസ്സിൽ കോടീശ്വരനായി വിശ്രമജീവിതം നയിക്കാൻ വഴിയൊരുക്കുന്ന സ്റ്റെപ്പ്-അപ്പ് എസ്‌ഐപി രീതി

ജോലിയിൽ ദീർഘകാലം തുടരാതെ എത്രയും വേഗം വിരമിച്ച് സ്വസ്ഥമായ വിശ്രമജീവിതം ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരികയാണ്. ഇത്തരം സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ കേവലം ഒരു നിക്ഷേപം എന്നതിലുപരി അത് എത്രത്തോളം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നു എന്നതിലാണ് വിജയമിരിക്കുന്നത്. സാധാരണഗതിയിൽ എല്ലാവരും ചെയ്യുന്നതുപോലെ ഒരു നിശ്ചിത തുക വർഷങ്ങളോളം സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം, ഓരോ വർഷവും നിക്ഷേപ തുകയിൽ ചെറിയ വർദ്ധനവ് വരുത്തുന്ന ‘സ്റ്റെപ്പ്-അപ്പ് […]
Read more

കോഗ്നിസെന്റിലും കൂട്ടപിരിച്ചുവിടല്‍; 15,000 പേര്‍ക്ക് ജോലി പോകും

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആ​ഗോളപരമായി 15,000ത്തിലധികം പേരുടെ ജോലി നഷ്ടപ്പെട്ടേക്കാം. കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കാനാണ് സാധ്യത. ഒറാക്കിൾ, ആമസോൺ എന്നിവയ്ക്ക് ശേഷം ഐടി മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 12,000 മുതൽ 15,000 വരെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. ലോകമെമ്പാടുമായി 3,57,000ത്തിലധികം ജീവനക്കാരുള്ള കോഗ്നിസെന്റിന്റെ ഏറ്റവും വലിയ പ്രവർത്തന കേന്ദ്രമാണ് ഇന്ത്യ. രാജ്യത്ത് മാത്രം 2,50,00ത്തിലധികം പേർ […]
Read more

Recent News

Advertisement
WhiteswanTV Footer