Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ദീപാവലി ഹ്രസ്വചിത്രം ദ റൂംമേറ്റ് പുറത്തിറക്കി

കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ സെലിബ്രേറ്റിംഗ് അക്‌സെപ്റ്റൻസ് പരമ്പരയിലെ പുതിയ ചിത്രമായ ദ റൂംമേറ്റ് പുറത്തിറക്കി. കുടുംബങ്ങളിൽ നിന്നുള്ള ഉൾക്കൊള്ളലിന്റെ ചർച്ചകളെ ജോലിസ്ഥലങ്ങളിലേക്ക് കൂടി എത്തിക്കുന്നതാണ് ഈ ഹ്രസ്വചിത്രം. ദീപാവലി ഒരുക്കങ്ങളിൽ സജീവമായ ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ സ്വന്തം താല്പര്യപ്രകാരം പങ്കുവെക്കാനും അതിന് സഹപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന ഊഷ്മളമായ സ്വീകരണവുമാണ് ഈ ചിത്രം കാണിച്ചുതരുന്നത്. അയാൻ എന്ന യുവാവ് പുതിയ ഓഫീസിൽ എത്തുന്ന ആദ്യ ദിവസത്തോടെയാണ് ചിത്രത്തിന്റെ […]
Read more

ഇലക്ട്രിക് കരുത്തിൽ പുതിയ മെഴ്സിഡസ് ബെൻസ് ജിഎൽസി

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കിയത്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു. മെഴ്‌സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്‌നോളജി ഓഫീസറും […]
Read more

തോറ്റ ട്രംപിനെ ഇനി പേടിക്കണോ? തീരുവ കുറയുമോ? റഷ്യൻ എണ്ണക്കും അമേരിക്കൻ വിസ സ്വപ്നങ്ങൾക്കും യുദ്ധത്തിനും എന്ത് സംഭവിക്കും? ട്രംപിന്റെ വീഴ്ച്ചയും ഇന്ത്യയും

അമേരിക്കയിൽ കഴിഞ്ഞ ദിവസം നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പതിറ്റാണ്ടുകളായി ജയിക്കാൻ കഴിയാതെയിരുന്ന സ്റ്റേറ്റുകളിൽ പോലും ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അടുത്ത രണ്ട് വർഷം കൂടി ട്രംപ് തന്നെയായിരിക്കും പ്രസിഡന്റ് എങ്കിലും, അദ്ദേഹത്തിന്റെ അധികാരം പരിമിതപ്പെടും. ഇതുവരെ സ്വീകരിച്ചിരുന്നതുപോലെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് ഇനി സാധിക്കില്ല. ഈ രാഷ്ട്രീയ മാറ്റം നിലവിലുള്ള പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. […]
Read more

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റദിവസം കൂടിയത് 2,360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാനമായും സംസ്ഥാനത്തെ സ്വർണവിലയെയും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റവും ചാഞ്ചാട്ടങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. അതേസമയം, […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,02,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,825 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,02,600 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റവും വിലയിടിവും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് […]
Read more

യൂറോപ്പിനെ ഞെട്ടിച്ച് പുതിയ ആക്രമണം, ചുട്ടുപൊള്ളി ഫ്രിഡ്ജുകളും ഫ്രീസറുകളും! ഭക്ഷണ നെറ്റ്വർക്ക് അട്ടിമറിക്കുന്നതിന് പിന്നിൽ ആര്?

സൂപ്പർ മാർക്കറ്റുകളിലെ റഫ്രിജറേഷൻ സംവിധാനങ്ങൾ പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നു, ചിലയിടങ്ങളിൽ ഫ്രീസറുകളിലെ താപനില റൊട്ടി ചുടുന്ന ഓവന് സമാനമായി 50 ഡിഗ്രി സെൽഷ്യസ് (122 ഡിഗ്രി ഫാരൻഹീറ്റ്) വരെയായി ഉയരുന്നു. ഫലമോ, കോടിക്കണക്കിന് രൂപയുടെ ഭക്ഷണസാധനങ്ങൾ ചീഞ്ഞുനാറി നശിപ്പിക്കപ്പെടുന്നു. പറഞ്ഞ് വരുന്നത് ഏതെങ്കിലും ഹോളിവുഡ് സൈക്കോ ത്രില്ലർ സിനിമയിലെ സീനുകളല്ല, യൂറോപ്പിനെ ഒന്നടങ്കം വിറപ്പിക്കുന്ന പുതിയ ആക്രമണ രീതിയെ കുറിച്ചാണ്. വെറുമൊരു സാങ്കേതിക തകരാറല്ല ഇത്. യൂറോപ്പിലെ ഏഴ് രാജ്യങ്ങളെ ഒരേസമയം ബാധിച്ച ഈ പ്രകമ്പനം, ആഗോള സൈബർ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 1,02,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,800 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,02,400 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില വിവരം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 […]
Read more

വീടുകളുടെ സുരക്ഷ കൂട്ടാൻ ഫേസ് ഐഡി സാങ്കേതിക വിദ്യയുമായി ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പ്

കൊച്ചി: വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി ഫേസ് ഐഡി ലോക്കിംഗ് സംവിധാനം അവതരിച്ചു ഗോദറേജ്. ഇന്ത്യയിലെ ഹോം ലോക്കർ ശ്രേണിയിലെ മുൻനിര വിപണനക്കാരായ ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ് വിഭാഗമാണ് പുതിയ എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറും സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെൻ്റ് വീഡിയോ ഡോർ ഫോണും പുറത്തിറക്കിയത്. ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറിൽ ഫേസ് ഐഡി, വിരലടയാളം ഉപയോഗിച്ചുള്ള […]
Read more

മുഖമാണ് താക്കോൽ- പുതിയ പ്രചാരണവുമായി ഗോദറേജ് സെക്യൂരിറ്റി സൊല്യൂഷൻസ്

കൊച്ചി: യുവർ ഫേസ് ഈസ് കീ- മുഖമാണ് താക്കോൽ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ്. ഫേസ് ഐഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതു തലമുറ ഹോം ഡോർ ലോക്കറായ ഗോദറേജ് എൻഎക്സ് പ്രോ എൻക്രിപ്റ്റിനെ പരിചയപ്പെടുത്തുന്നതാണ് പ്രചാരണം. സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനും ജോലിസ്ഥലങ്ങളിലും യാത്രകളിലും പ്രവേശനം ഉറപ്പാക്കുന്നതിനും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വീടിൻ്റേയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രയോജനപ്പെടുത്താമെന്ന ആശയമാണ് പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു […]
Read more

പോളിക്യാബ് രണ്ട് പുതിയ ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി

കൊച്ചി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രമുഖ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ പോളികാബ് മികച്ച പുതിയ രണ്ട് ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി.’പോളികാബ് ഏറോഫെയിം ബി.എൽ.ഡി.സി ഫാൻ’, ‘പോളികാബ് വിസി പ്രൈം ബി.എൽ.ഡി.സി ഫാൻ’ എന്നിവയാണ് ഈ ഉത്സവ സീസണിൽ വീടുകൾക്ക് കൂടുതൽ ഭംഗിയും മികച്ച വായുസഞ്ചാരവും നൽകാനായി വിപണിയിലെത്തിച്ചിരിക്കുന്നത്. ആധുനിക വീടുകൾക്ക് അനുയോജ്യമായ മനോഹരമായ ഡിസൈനിലാണ് പോളികാബ് ഏറോഫെയിം എത്തുന്നത്. 5-സ്റ്റാർ ബി.എൽ.ഡി.സി മോട്ടോർ, 25-സ്പീഡ് കൺട്രോൾ, സ്റ്റൈലിഷ് യു.വി ട്രിംസ്, 8-എൽ.ഇ.ഡി സ്പീഡ് ഇൻഡിക്കേറ്റർ, റിമോട്ട് കൺട്രോൾ സംവിധാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix