ഒൻപത് മാസത്തിനിടെ ചൈനയിൽ നിന്ന് യുഎഇയിലെത്തിയത് 2.21 ലക്ഷം കാറുകൾ; ഗൾഫ് നിരത്തുകളിൽ ചൈനീസ് വാഹനങ്ങളുടെ സാന്നിധ്യം ശക്തം
ദുബായ്: യുഎഇയിലെ വാഹന വിപണിയിൽ ചൈനീസ് കാറുകളുടെ സാന്നിധ്യം ശക്തമാകുന്നു. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസത്തിനിടെ ചൈനയിൽ നിന്ന് 2,21,988 പാസഞ്ചർ വാഹനങ്ങളാണ് യുഎഇയിലെത്തിയത്. ചൈനീസ് വാഹനങ്ങളുടെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് യുഎഇ.ഗാസ്‌ഗൂ ഓട്ടോമോട്ടീവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരമാണിത്. ഇലക്ട്രിക് കാറുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടുന്ന ന്യൂ എനർജി വാഹനങ്ങൾ മൊത്തം ഇറക്കുമതിയുടെ ഏകദേശം 40 ശതമാനമാണ്. ഈ വിഭാഗത്തിൽ മാത്രം 88,835 വാഹനങ്ങളാണ് യുഎഇയിലെത്തിയത്. അതേസമയം, […]
Read more