Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

റെനോ ട്രൈബർ 100പിഎസ് വിപണിയിൽ

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 100 പിഎസ് കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 […]
Read more

ശരാശരി 15 ലക്ഷം രൂപ വീതം ഡെത്ത് ക്ലെയിം നൽകി ICICI പ്രുഡൻഷ്യൽ

കൊച്ചി: 2026 സാമ്പത്തിക വർഷത്തിൽ കുടുംബങ്ങൾക്ക് വ്യക്തിഗത ഡെത്ത് ക്ലെയിമായി ശരാശരി 15 ലക്ഷം രൂപ വീതം നൽകി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. സമയബന്ധിതമായി സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് തുടർച്ചയായി രണ്ടാം വർഷം കമ്പനി സ്വന്തമാക്കിയ ഈ നേട്ടം. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിലെ പൊതുവായി ലഭ്യമായ കണക്കുകൾ പ്രകാരം കമ്പനി നൽകിയ വ്യക്തിഗത ഡെത്ത് ക്ലെയിമിന്റെ ശരാശരി തുക 2021 സാമ്പത്തിക വർഷത്തിലെ ഏകദേശം 10 ലക്ഷം രൂപയിൽ […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 1000 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,640 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,09,120 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണ് പുതിയ നിരക്ക്. ഇന്നലെ രാവിലെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 1,840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തിയിരുന്നു. പിന്നീട് […]
Read more

കൂടുതൽ ഇടിഞ്ഞ് സ്വർണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. വില ഉച്ചക്ക് ശേഷവും കുറഞ്ഞു. പവന് 800 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്. പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 100 രൂപ താഴ്ന്ന് 13,665 രൂപയായിരുന്നു. ഇന്ന് രാവിലെ പവന് 1840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് പലിശനിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന വിപണി പ്രതീക്ഷ ശക്തമായതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്. തിങ്കളാഴ്ച സ്വര്‍ണവില മൂന്ന് ശതമാനത്തോളം […]
Read more

100 കടന്ന് ഉള്ളിയും ബീൻസും, 200 കടന്ന് വെളുത്തുള്ളി… റോക്കറ്റ് പോലെ കുതിച്ച് പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചുയർന്നത്. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി. ബീൻസ് കിലോയ്ക്ക് വില 120 രൂപയാണ്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയും. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് […]
Read more

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് ₹1,840 കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,840 രൂപയുടെ കുറവാണ് ഉണ്ടായത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം, ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയും ഒരു പവന് 1,10,120 രൂപയുമാണ് വില. കഴിഞ്ഞ ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്നത്തെ […]
Read more

വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും

ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും വില വർധിക്കാൻ സാധ്യത. എയർ കണ്ടീഷണർ, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം ഉയരുമെന്നാണ് റിപ്പോർട്ടുകൾ. അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലയിലുണ്ടായ വർധനയാണ് വില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കോപ്പർ, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധിച്ചതിന് പുറമെ ചരക്കുകൂലി ഉയർന്നതും ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെ വിലയിൽ അഞ്ച് […]
Read more

ആക്സിസ് മ്യൂച്വൽ ഫണ്ട് ഗ്രിപ്പ് ഇൻവെസ്റ്റുമായി സഹകരണത്തിന്; നിക്ഷേപ പദ്ധതികൾ ഇനി ഗ്രിപ്പ് ആപ്പിലും ലഭ്യമാകും

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട്, ഫിക്സഡ്-ഇൻകം നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രിപ്പ് ഇൻവെസ്റ്റുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ നിക്ഷേപ സ്കീമുകൾ ഇനി മുതൽ ഗ്രിപ്പ് ഇൻവെസ്റ്റ് ആപ്പിലൂടെ നിക്ഷേപകർക്ക് ലഭ്യമാകും. ഈ സംവിധാനത്തിലൂടെ ഗ്രിപ്പ് ആപ്പ് വഴി നിക്ഷേപകർക്ക് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബോണ്ട് നിക്ഷേപകർക്ക് അവരുടെ വരുമാനം നേരിട്ട് ആക്സിസ് […]
Read more

ഇന്ത്യൻ ഹോം ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ് (മുത്തൂറ്റ് ബ്ലൂ)

ദേശീയ ടീം ടൂർണമെന്റുകൾ മുതൽ ആഭ്യന്തര മത്സരങ്ങൾ വരെ ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ബിസിസിഐയുമായുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബന്ധം കൂടുതൽ വിപുലമാക്കുന്നതാണ് ഈ പുതിയ ടൈറ്റിൽ സ്പോൺസർഷിപ്പ്. കൊച്ചി: ഇന്ത്യയിൽ നടക്കുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും അന്താരാഷ്ട്ര പരമ്പരകളുടെയും ടൂർണമെന്റുകളുടെയും പുതിയ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് മാറി. ഇന്ത്യയുടെ സീനിയർ പുരുഷ ദേശീയ ടീം, സീനിയർ വനിതാ ദേശീയ ടീം, ഇന്ത്യ എ പുരുഷ ടീം, ഇന്ത്യ ബി പുരുഷ ടീം, […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരമാണിത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix