Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ശ്വേത; അമ്മയില്‍ വീണ്ടും പ്രതിസന്ധി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും പ്രതിസന്ധി. ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിച്ചെങ്കിലും അത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചർച്ചകൾ ശക്തമായി. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ജനറൽ സെക്രട്ടറി ശ്വേതാ മേനോൻ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഘടനയുടെ ചട്ടപ്രകാരം രാജി സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. […]
Read more

പൊലീസ് നടപടി വൈകുന്നു; കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപവും വ്യാജപ്രചാരണവും നടന്നെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഇതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ഈ മാസം 9-ന് വീണ്ടും […]
Read more

അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും

കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക […]
Read more

മലയാള സിനിമയില്‍ പുതിയ യൂണിയനുമായി ഐഎന്‍ടിയുസി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്കായി പുതിയ യൂണിയൻ രൂപീകരിച്ചു. ഐഎൻടിയുസിയുടെ നേതൃത്വത്തിലാണ് യൂണിയൻ ആരംഭിച്ചത്. ‘സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് യൂണിയൻ’ എന്നാണ് പുതിയ സംഘടനയുടെ പേര്. യൂണിയന്റെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തു. സംസ്ഥാന പ്രസിഡന്റായി റസിയ സജിയെ തിരഞ്ഞെടുത്തു. സിനിമയിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുകയാണ് യൂണിയന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read more

‘ടോക്‌സിക്’ ഡാർക്ക് ലോകത്തിന്റെ പുതിയ മുഖം; ‘ലേഡീസ് & ലേഡീസ്’ വീഡിയോ വൈറൽ

യാഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കുന്ന പുതിയ പ്രൊമോ വീഡിയോ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ചിത്രത്തിലെ ശക്തവും നിർണായകവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് വീഡിയോ പ്രധാനമായി പരിചയപ്പെടുത്തുന്നത്. ധൈര്യവും ആത്മവിശ്വാസവും വിമതസ്വഭാവവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ ഓരോ ഫ്രെയിമിലും ശ്രദ്ധേയ സാന്നിധ്യമായി മാറുന്നു. കഥയുടെ ഗതി നിർണയിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്കാണ് ചിത്രത്തിൽ […]
Read more

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

മുംബൈ: സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സൗത്ത് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മറാത്തി നാടക ലോകത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിജയ മേത്ത, വിജയം ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ എന്നിവരോടൊപ്പം മുംബൈ ആസ്ഥാനമായ ‘രംഗായൻ’ എന്ന നാടകസംഘം സ്ഥാപിച്ചിരുന്നു. നിരവധി മറാത്തി നാടകങ്ങളും ടെലിവിഷൻ പരമ്പരകളും ഫീച്ചർ ചിത്രങ്ങളും അവർ സംവിധാനം ചെയ്തു. 1984-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘പാർട്ടി’യിൽ അഭിനയിച്ചതിന് മികച്ച […]
Read more

അന്‍സിബയുടെ പരാതി; ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കടവന്ത്ര പൊലീസാണ് നടപടി സ്വീകരിക്കുന്നത്. ജൂൺ ഒന്നിന് നൽകിയ പരാതിയിൽ, ടിനി ടോം തനിക്കെതിരെ തുടർച്ചയായി വ്യാജപ്രചാരണവും അപവാദവും നടത്തിയെന്ന് അൻസിബ ആരോപിച്ചിരുന്നു. ടിനിയുടെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചെന്ന തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നും, ഇതിലൂടെ തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള […]
Read more

സൈജു കുറുപ്പിന്റെ ‘സാക്ഷികൾ’; മിസ്റ്ററി ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ‘സാക്ഷികൾ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറിൽ പുനീത് നിർമിക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർഥ വ്യക്തികളിൽ നിന്നും സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘സാക്ഷികൾ’ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.എസ്. അർജുൻ വ്യക്തമാക്കി. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ […]
Read more

ഭാഗ്യരാജിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നേരിട്ടെത്തി. ഭാഗ്യരാജിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചത്. കൈയിൽ പുഷ്പമാലയുമായി എത്തിയ വിജയ്, മൃതദേഹത്തിൽ പുഷ്പമാല അർപ്പിച്ച് അന്തിമോപചാരം നേർന്നു. തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായിരുന്ന ഭാഗ്യരാജിന്റെ മകൻ ശന്തനുവിനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വിജയ് എത്തുന്നതും, ശാന്തനുവിനെ ആശ്വസിപ്പിക്കുന്നതും കാണാം. ആശ്വസിപ്പിക്കുമ്പോഴും നിയന്ത്രണം വിട്ട് […]
Read more

രഞ്ജിത്തിന്റെ പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’; ടൈറ്റിൽ പുറത്തുവിട്ട് മമ്മൂട്ടി

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ മാസ് എന്റർടെയിനർ ചിത്രത്തിന് ‘ലോ ആൻഡ് ഓർഡർ’ എന്ന പേരിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി.യും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘തുടരും’ ഫെയിം പ്രകാശ് വർമയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ പുറത്തിറങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix