Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

മോളിവുഡ് ടൈംസ് കുരുക്കിൽ?നിർമ്മാതാക്കൾക്കെതിരെ കേസ്

മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. . സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ […]
Read more

കിരീടം റീലോഡിങ്; 37 വർഷങ്ങൾക്കു ശേഷം സേതുമാധവനായി വീണ്ടും മോഹൻലാൽ

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 1989-ൽ പുറത്തിറങ്ങി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 37 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസിനൊരുങ്ങുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനം ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്. തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുടെയും മോഹൻലാലിന്റെ സേതുമാധവന്റെയും വൈകാരിക മുഹൂർത്തങ്ങൾ ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ […]
Read more

സോഷ്യൽ മീഡിയയിൽ ചർച്ചയായി നസ്രിയയുടെ ‘റെഡ് ഫ്ലാഗ്’ പോസ്റ്റ്

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. “I used to think bulls were crazy for chasing red flags, but here I am” എന്ന ഒറ്റവരി പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുകയും നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തത്. പോസ്റ്റ് വൈറലായതോടെ, സോഷ്യൽമീഡിയ ഫാൻ പേജുകളിലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സൂചനയാണോ എന്ന് ചോദിക്കുമ്പോൾ, മറ്റുചിലർ […]
Read more

അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി; സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യ പ്രതികരണങ്ങൾ നടത്തിയതിനെ തുടർന്ന് അൻസിബ അടക്കം ചില അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ മറ്റ് അംഗങ്ങൾ വിശദീകരണം നൽകിയപ്പോൾ അൻസിബ മറുപടി സമർപ്പിച്ചില്ലെന്നാണ് വിവരം. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ജനറൽ ബോഡി യോഗത്തിന് മുമ്പായി നടപടിയിലേക്ക് കടക്കാനാണ് സംഘടനയുടെ നീക്കം. ഈ മാസം 29ന് യോഗം ചേരാനിരിക്കെയാണ് വിഷയത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യത. അതേസമയം, നടൻ ടിനി ടോംക്കെതിരെ […]
Read more

“വെജിറ്റേറിയൻ എന്ന് പറഞ്ഞിട്ട് ഫ്രൈഡ് ചിക്കൻ വിൽക്കുന്നു”; ‘നാഷണൽ ക്രഷ്’ രശ്മികയെ ചുറ്റിപ്പറ്റി പുതിയ വിവാദം

ഒരു ഫ്രൈഡ് ചിക്കന്റെ പരസ്യത്തിലൂടെ സോഷ്യൽമീഡിയയിൽ വീണ്ടു ചർച്ചാവിഷയമായിരിക്കുകയാണ് ഇന്ത്യയുടെ പ്രിയതാരവും ആരാധകരുടെ ‘നാഷണൽ ക്രഷ്’ എന്ന വിശേഷണത്തിനുടമയുമായ രശ്മിക മന്ദാന. ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് പക്ഷേ സിനിമയല്ല, ഒരു ഫ്രൈഡ് ചിക്കൻ പരസ്യമാണ്. മുൻപ് നൽകിയ അഭിമുഖത്തിൽ, “ഞാനിപ്പോൾ വെജിറ്റേറിയനായി മാറി. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ദിവസവും വർക്ക്‌ഔട്ട് ചെയ്യാറുണ്ട്” എന്നൊക്കെ രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു പ്രശസ്ത ഫ്രൈഡ് ചിക്കൻ ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ഇന്റർവ്യൂ വീണ്ടു […]
Read more

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ആദ്യത്തെ സംഘടനയും കൂട്ടായ്മയുമായ “മാക്ട”യം (Malayalam Cine Technician’s Association) ഓക്സിജൻ ഗ്രൂപ്പും ചേർന്ന് മലയാള സിനിമകൾക്കായി ഈ വർഷം അവാർഡ് സംഘടിപ്പിക്കുന്നു. മുഖ്യധാരാ-മധ്യവർത്തി-സമാന്തര സിനിമയിലെ പ്രശസ്ത കലാകാരന്മാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് 1994 ൽ സ്ഥാപിതമായ മാക്‌ട, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യത്തെ കൂട്ടായ്‌മയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ‘മാക്‌ട’ യുടെ പന്ഥാവിൽ തന്നെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. […]
Read more

അൻസിബ ഹസന്റെ പരാതി; ടിനി ടോമിനെതിരായ കേസിൽ എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബ ഹസന്റെ പരാതി. സംഭവത്തിൽ നടൻ ടിനി ടോമിന്റെയും അമ്മ സംഘടന പ്രസിഡന്റായ ശ്വേത മേനോന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ഇരുവരും നിഷേധിച്ചാണ് മൊഴി നൽകിയിരിക്കുന്നത്. കേസ് സംബന്ധിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് […]
Read more

വിവാഹമോചനക്കേസുകൾ വർധിക്കാൻ മൊബൈൽ ഫോണുകളും കാരണമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ

ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കുന്നതിന് മൊബൈൽ ഫോൺ ഉപയോഗവും ഒരു പ്രധാന കാരണമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. മദ്രാസ് ഐ.ഐ.ടി.യിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ അകൽച്ചയും ആശയവിനിമയക്കുറവും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകനായും ജഡ്ജിയായും പ്രവർത്തിച്ച വർഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വിവാഹമോചനക്കേസുകൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് വലിയ പങ്കുണ്ടെന്ന് പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദമ്പതികൾ തമ്മിൽ തുറന്ന ആശയവിനിമയവും പരസ്പര […]
Read more

ശ്രീലേഖയുടെ ആരോപണം കണ്ട് ഞെട്ടി, ആ കഥ കോപ്പിയടിയല്ല; മറുപടിയുമായി ‘ദൃഢം’ സംവിധായകൻ

കൊച്ചി: ‘ദൃഢം’ എന്ന ചിത്രം തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും വാർത്ത കേട്ടപ്പോൾ തങ്ങൾ അദ്ഭുതപ്പെട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്. ശ്രീലേഖ തന്റെ ആരോപണങ്ങളെ സാധൂകരിക്കാനായി പങ്കുവച്ച യൂട്യൂബ് ലിങ്ക് താൻ ഇന്നാണ് കാണുന്നത്. എന്നാൽ പശ്ചാത്തലത്തിലെ സമാനതകൾക്കപ്പുറം കഥകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. വയനാട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് എഴുത്തുകാർക്ക് കഥയെഴുതാനുള്ള പ്രചോദനം ലഭിച്ചത്. സിനിമ കണ്ടവർക്ക് […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more

Recent News

Advertisement
WhiteswanTV Footer