മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്.
. സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം.
നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ സർട്ടിഫിക്കേഷൻ ആവശ്യമായി വരാനിടയുണ്ടെന്നും ബന്ധപ്പെട്ടവർക്കെതിരെ കൂടുതൽ നിയമനടപടികളും ഉണ്ടാകാമെന്നുമാണ് സൂചന. സംഭവം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.






