Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

ദുരൂഹത നിറച്ച് ‘വിസിറ്റർ’ ടൈറ്റിൽ പോസ്റ്റർ

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ ചിത്രമായ വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ ആണ് നിർമ്മിക്കുന്നത്. നീതു മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് […]
Read more

അമ്മ’യെ നയിക്കാൻ അഡ്‌ഹോക് കമ്മിറ്റി; ചെയർമാനായി രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. നടനും മുൻ ഭാരവാഹിയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക. നടന്മാരായ കലാഭവൻ ഷാജോൺ ഗണേഷ്‌കുമാർ നടി കൃഷ്ണ പ്രഭ എന്നിവരും കമ്മിറ്റിയിലുണ്ട്. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഇടക്കാല സംവിധാനത്തിന് രൂപം നൽകിയത്…പാവയാകാൻ പറ്റിയാലേ ഭാരവാഹിയായിരിക്കാനാകൂ […]
Read more

‘എന്റെ ശവം കാണാൻ പോലും വരരുത്, പെൻഷനും റീത്തും വേണ്ട’; തുറന്നടിച്ച് ലക്ഷ്മിപ്രിയ

കോഴിക്കോട്: അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നാലെ ഔദ്യോഗിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് നടി ലക്ഷ്മിപ്രിയയും. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പ് പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം. തനിക്ക് അമ്മയുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിർന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും തുറന്നടിക്കുന്നുണ്ട്. തന്നെ സ്നേഹിക്കുന്ന ഏതാനും […]
Read more

എനിക്ക് വ്യക്തിത്വമുണ്ട്, തുറന്നു പറയും; നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അംഗത്വം രാജിവെച്ച പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഉന്നയിക്കുന്നത് ​ഗുരുതരമായ ആരോപണങ്ങൾ. പാവകളായില്ലെങ്കിൽ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും, പാവയാകാൻ താൻ തയ്യാറല്ലാത്തതിനാലുമാണ് രാജിവെക്കുന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആദ്യം മുതൽക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചു എന്നും ശ്വേത ആരോപിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചു. “പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ […]
Read more

അമ്മയിലെ ഭരണ സമിതി രാജിവെച്ചു; രാജി വാർഷിക ജനറൽ ബോഡിയോ​ഗത്തിന് പിന്നാലെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി മുഴുവൻ രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ എല്ലാ അംഗങ്ങളും രാജി സമർപ്പിച്ചതായി റിപ്പോർട്ട്. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ തർക്കങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് നാടകീയ സംഭവവികാസങ്ങൾ ഉണ്ടായത്. യോഗത്തിന് ശേഷം ഉണ്ടായ അസ്വസ്ഥതകളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചതെന്ന് സൂചന. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് പിന്നീട് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
Read more

മാസ് ലുക്കിൽ മുരളി ഗോപി; ‘അനന്തൻ കാട്’ ആദ്യ കാഴ്ച പുറത്ത്

കൊച്ചി: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങി. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി എത്തുന്നത്. ഗ്ലിംപ്സ് പുറത്തിറങ്ങിയതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. നിഗൂഢതയും സംഘർഷവും നിറഞ്ഞ ദൃശ്യങ്ങളാണ് ഫസ്റ്റ് ഗ്ലിംപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ലുക്കും അവതരണ ശൈലിയും പ്രേക്ഷകരിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് മുരളി ഗോപി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ […]
Read more

അമ്മ സംഘാടനയ്ക്കുള്ളിൽ വന്‍തര്‍ക്കം; പ്രതികരിച്ച് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കം. വിയോജിപ്പുകളും അഭിപ്രായഭിന്നതകളും കാരണം വാർഷിക റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ നിലപാട് അറിയിച്ചു. കണക്കുകളിൽ പിശക് ഉണ്ടെന്ന് നടൻ രഞ്ജി പണിക്കറും പ്രതികരിച്ചു. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് സംഘടനയെ തകർക്കാൻ ആരാലും കഴിയില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിൽ വലിയൊരു യുവതാരനിര വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ആസിഫ് അലി, […]
Read more

ഉർവശിയും നവ്യാ നായരും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു ; ഹൊറർ ചിത്രം വിസിറ്ററിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ് നിർമ്മിക്കുന്നത്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവർ സഹനിർമ്മാതാക്കളാണ്. നീതു മാത്യു ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, […]
Read more

‘മോളിവുഡ് ടൈംസ്’ സിനിമക്കെതിരെ പരാതി; നിയമലംഘനം നടന്നതായി പോലീസ് കണ്ടെത്തൽ

കൊച്ചി: ‘മോളിവുഡ് ടൈംസ്’ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. സിനിമ സെൻസർ ചെയ്ത ഭാഗങ്ങൾ മാറ്റമില്ലാതെ തിയറ്ററിൽ പ്രദർശിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കണ്ണൂർ പയ്യന്നൂരിലെ ഒരു തിയറ്ററിൽ പോലീസ് നടത്തിയ പരിശോധനയിൽ, സെൻസർ മാറ്റങ്ങൾ പാലിക്കാതെ സിനിമ എട്ട് ദിവസം പ്രദർശിപ്പിച്ചതായാണ് കണ്ടെത്തൽ. സെൻസർ ചെയ്ത ഭാഗങ്ങൾ വീണ്ടും ചേർത്തതിന്റെ തെളിവുകളും ലഭിച്ചതായി പോലീസ് അറിയിച്ചു. അഭിനവ് സുന്ദർ സംവിധാനം ചെയ്തും നസ്‌ലെൻ നായകനായും ജൂൺ 5-ന് പുറത്തിറങ്ങിയ ചിത്രമാണ് […]
Read more

ഹൃദയങ്ങളെ തൊട്ട് ‘അരയനും അമരക്കാരനും’

കൊച്ചി: മനുഷ്യസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രമായി ശ്രദ്ധ നേടുകയാണ് വി .വി വിൽഫ്രഡ് സംവിധാനം നിർവഹിച്ച ‘അരയനും അമരക്കാരനും’. വള്ളറട കുരിശുമലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സ്‌നേഹവും കരുണയും മനുഷ്യബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്നേഷ്യസ്,പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, […]
Read more

Recent News

Advertisement
WhiteswanTV Footer