Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൃദയങ്ങളെ തൊട്ട് ‘അരയനും അമരക്കാരനും’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മനുഷ്യസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രമായി ശ്രദ്ധ നേടുകയാണ് വി .വി വിൽഫ്രഡ് സംവിധാനം നിർവഹിച്ച ‘അരയനും അമരക്കാരനും’. വള്ളറട കുരിശുമലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സ്‌നേഹവും കരുണയും മനുഷ്യബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്നേഷ്യസ്,പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കായി വേഷമിടുന്നു .

സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹ സംസ്‌കാരത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന സിനിമയെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തൽ. മതത്തിനും ജാതിക്കും അതീതമായി മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ മൂല്യം അവതരിപ്പിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുന്നുണ്ട്.

പ്രകൃതിയുടെ മനോഹാരിതയും കുരിശുമലയുടെ ആത്മീയ പശ്ചാത്തലവും ചിത്രത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. അതോടൊപ്പം ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന അനുഭവം സമ്മാനിക്കുന്നതായി സിനിമാസ്വാദകർ അഭിപ്രായപ്പെടുന്നു.

വിനോദത്തിനപ്പുറം സമൂഹത്തിന് ഒരു സന്ദേശം നൽകുന്ന ചിത്രമെന്ന നിലയിലാണ് ‘അരയനും അമരക്കാരനും’ വിലയിരുത്തപ്പെടുന്നത്. സ്‌നേഹവും മനുഷ്യത്വവും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചിത്രം ഓർമിപ്പിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
സമന്വയ വിഷന്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് ആണ് നിർമാണം നിർവഹിക്കുന്നത് .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix