സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

രാജമൗലി ചിത്രത്തിൽ വില്ലൻ പൃഥ്വിരാജ്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനാണ്. നായികയായി എത്തുക പ്രിയങ്ക ചോപ്രയും. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചതല്ലെന്നും ലീക്ക് ആയവയാണെന്നും വാർത്ത വന്നിരുന്നു. എന്നാൽ അതേ […]
Read more

തീയേറ്ററുകളിൽ വീണ്ടും എത്താനൊരുങ്ങി ‘ഷമ്മി’

മികച്ച അഭിപ്രായത്തിനൊപ്പം കേരളത്തിന് പുറത്തും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ , ഷെയിൻ നിഗം , ശ്രീനാഥ്‌ ഭാസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് […]
Read more

‘മാര്‍ക്കോ’യുടെ നിരോധനം പിന്തുണയ്ക്കുന്നില്ല: വിഎ ശ്രീകുമാര്‍

. ‘മാര്‍ക്കോ’ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ ടെലിവിഷന്‍, ഒ.ടി.ടി നിരോധനത്തെ വിമർശിച്ചു കൊണ്ട് സംവിധായകൻ വി എ ശ്രീകുമാര്‍ രംഗത്ത്. ലോകത്ത് വയലന്‍സിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. എന്നാല്‍ അതിനെ നിരോധിച്ച് കുറ്റം ചാര്‍ത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം. ‘മാര്‍ക്കോ’ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ ടെലിവിഷന്‍, ഒ.ടി.ടി നിരോധനത്തെ പിന്തുണയ്ക്കുന്നില്ല എന്നും ശ്രീകുമാർ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സ്വാധീനമുള്ള അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ആര്‍ട്ട്. നന്മയാണ് ആര്‍ട്ടില്‍ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാല്‍ തന്നെ […]
Read more

‘മാര്‍ക്കോ’ ടെലിവിഷനിലേക്ക് ഇല്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ

തിയറ്ററുകളില്‍ വലിയ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ സാധിക്കാത്ത അത്രയും വയലൻസ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സിനിമയിലെ കൂടുതൽ സീനുകൾ വെട്ടി മാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ‘മാർക്കോ’ […]
Read more

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഫിലിം ചേമ്പർ ചർച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേമ്പർ ചർച്ച ഇന്നു നടക്കും. ചേമ്പറിന് കീഴിലെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കുംസിനിമാ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി നടത്തേണ്ട ചർച്ചകളെക്കുറിച്ചും ആലോചിക്കും. സർക്കാരുമായുള്ള ചർച്ചകളും അജണ്ടയിലുണ്ട്. ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തിയതിനുശേഷം സിനിമാ സമരത്തെക്കുറിച്ച് പുനരാലോചിക്കും എന്ന് ചേമ്പർ വ്യക്തമാക്കിയിരുന്നു.
Read more

ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളി വേണ്ട; പേര് വിളിച്ചാല്‍ മതിയെന്ന് നയന്‍താര

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് നയന്‍താര. പേര് വിളിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ഥിക്കുന്നു. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും ഞാന്‍ ആരാണെന്ന് പ്രതിനിധീകരിക്കുന്നത് ആ പേരാണെന്നും നയന്‍താര പ്രസ്താവനയില്‍ വ്യക്തമാക്കി. പദവികളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവയ്ക്ക് ചിലപ്പോൾ നമ്മെ ജോലിയില്‍ നിന്നും, നിങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ബന്ധത്തില്‍ നിന്നും വേര്‍തിരിക്കാനുമാവും. എല്ലാ പരിധികൾക്കും അതീതമായി നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ പങ്കിടാൻ കഴിയുമെന്ന് […]
Read more

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രത്തിൽ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം നിഥിന്‍ നായകനായ ചിത്രത്തിലാണ് വാർണർ അതിഥി വേഷത്തിൽ എത്തുന്നത്. 2024 സെപ്റ്റംബറിൽ ചിത്രത്തിന്‍റെ ഓസ്‌ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന വിവരങ്ങൾ ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സ്ഥിരീകരിച്ചു. “ഡേവിഡ് വാർണർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. വളരെ ആവേശവോജ്വലമായിരുന്നു അത് എന്നാണ് രവിശങ്കർ പറയുന്നത്. ഐപിഎൽ മത്സരങ്ങൾ നടന്ന സമയത്ത് […]
Read more

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആർക്കൊക്കെയെന്ന് അറിയാം…

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ. മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച മൗലിക തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഷോണ്‍ ബെയ്ക്കറിന് മൂന്ന് ഓസ്‌കാറുകള്‍ വീതം ലഭിച്ചു. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏഡ്രിയന് മികച്ച നടനുള്ള […]
Read more

ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും

97-ാമത് ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഓസ്കർ ആണ് ഇത്തവണത്തേത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു 9 വയസ്സുകാരിയുടെ ജീവിതം […]
Read more

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ല: ജ്യോതിക

പ്രേക്ഷകർക്ക് ഏറെ സ്വീകാര്യയായ നടിയാണ് ജ്യോതിക. ഇപ്പോഴിതാ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. […]
Read more

Recent News

Advertisement