സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. 20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, പരസ്യചിത്രങ്ങളിലൂടെയാണ് ഛായാഗ്രാഹകയായി തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു കൃഷ്ണ. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുൻപ് […]
Read more

മമിതയെ അടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; എന്റെ മകളെപ്പോലെയാണ് മമിത: സംവിധായകൻ ബാല

‘വണങ്കാൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് താൻ നടി മമിത ബൈജുവിനെ അടിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ബാല. മമിത തനിക്ക് മകളെപ്പോലെയാണെന്നും, അങ്ങനെയൊരാളെ ആരെങ്കിലും അടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ചെറിയ കുട്ടിയാണ് മമിതയെന്നും ബാല പറഞ്ഞു.അതെസമയം ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് തനിക്കിഷ്ടമല്ലന്നും അന്ന് നടന്ന സംഭവം ബാല വ്യക്തമാക്കി. “ബോംബെയിൽ നിന്നു വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു അന്ന് ആ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്‌തത്‌. മമിതയ്ക്ക് അപ്പോൾ ഷോട്ട് ഉണ്ടായിരുന്നില്ല. അവർ വെറുതെ ഇരിക്കുകയായിരുന്നു.ആ സമയത്ത് […]
Read more

‘അവാർഡുകൾ വാരി കൂട്ടിയ ഫെമിനിച്ചി ഫാത്തിമ വരെ’; ബബിത ബഷീറാണ് താരം

ഫെമിനിച്ചി ഫാത്തിമയിലെ ഷാന എന്ന കഥാപാത്രം ഏവർക്കും സുപരിചിതമാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച ബബിത ബഷീർ എന്ന അഭിനേത്രി കഥാപാത്ര മികവിലൂടെ കൈയ്യടി നേടി. ഐ.എഫ്.എഫ്.കെയിൽ ഏറെ നിരൂപകപ്രശംസയും, അഞ്ച് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ തന്റെ കഥാപാത്രം മികവുറ്റതാക്കി മാറ്റുന്നുണ്ട് ബബിത. ട്യൂഷൻ വീട് എന്ന വെബ് സീരീസിലൂടെ തനി നാടൻ ട്യൂഷൻ ടീച്ചറായി ഏറെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ബബിത ബിഗ് സ്‌ക്രീനിലും നിരവധി […]
Read more

ഡാര്‍ക്ക്‌ ഹ്യൂമര്‍ വൈബുമായി പ്രാവിൻകൂട് ഷാപ്പ് :ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച്‌ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചെമ്പൻ വിനോദ് ജോസ് ,ബേസിൽ ജോസഫ് , സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഉള്ള ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് […]
Read more

12 വർഷങ്ങൾക്ക് ശേഷം ഫൈസിയും ഉപ്പുപ്പായും വീണ്ടും തീയേറ്ററുകളിലേക്ക്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഉസ്താദ് ഹോട്ടല്‍ റീ റിലീസിങ്ങിന് ഒരുങ്ങുന്നു .12 വർഷങ്ങൾക്ക് ശേഷമാണ് ഫൈസിയുടെയും ഉപ്പുപ്പയുടെയും ഈ തിരിച്ചുവരവ്. 2012 ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും വിശേഷിപ്പിക്കാറ്.തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത് .നിത്യ മേനോന്‍, മാമുക്കോയ, സിദ്ദിഖ്, ലെന, ജയപ്രകാശ്, മണിയന്‍ പിള്ള രാജു എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.സിനിമയിലെ ഗാനങ്ങള്‍ ഒക്കെ ഇന്നും പ്രേക്ഷകര്‍ നെഞ്ചോട് […]
Read more

വില 7.5 ലക്ഷം! കീനു റീവ്സിന്റെ മോഷണം പോയ റോളക്സ് വാച്ചുകൾ ചിൽയിൽ നിന്ന് കണ്ടെത്തി

ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്ന് മോഷണംപോയ വാച്ചുകളാണ് ചിലിയിൽനിന്ന് കണ്ടെത്തിയത്. ഏകദേശം ഏഴരലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് ശ്രേണിയിൽപെട്ട വാച്ചാണ്. ഈസ്റ്റേൺ സാന്റിയാ​ഗോയിൽ നടന്ന ഒരു റെയ്ഡിലാണിവ കണ്ടെത്തിയത്.പ്രാദേശികമായി നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് നാല് വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് കീനു റീവ്സ് ഉപയോ​ഗിച്ചിരുന്ന വാച്ചുകൾ കണ്ടു കിട്ടുന്നത്. അതെ സമയം വിലപിടിപ്പുള്ള മറ്റുചില വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കീനു റീവ്സിന്റേതായി കണ്ടെത്തിയതിൽ ഒരെണ്ണം […]
Read more

സീരിയൽ താരം ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത സിനിമ, സീരിയൽ താരം ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലെ മുറിയിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ് ദിലീപ്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് […]
Read more

ഹിന്ദിയിലും മാർക്കോ തരംഗം; ബേബി ജോണിനെ കൈവിട്ട് പ്രേക്ഷകർ

വരുൺ ധവാൻ ചിത്രം ബേബി ബേബി ജോണിനെ കൈവിട്ട് ഹിന്ദി പ്രേക്ഷകരും. തിയേറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ പിന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിൽ. അറ്റ്‌ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. […]
Read more

‘രണ്ടാമൂഴം’ സിനിമയാകും; എം ടി യുടെ സ്വപ്‍ന സാക്ഷാത്ക്കാരം

എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കാനൊരുങ്ങി കുടുംബം. എം.ടി.വാസുദേവൻ നായരുടെ സ്വപ്നമായ രണ്ടാമൂഴം പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം. എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് സംവിധായകനുമായി പ്രാരംഭചർച്ച എം ടി തന്നെ തുടങ്ങിയിരുന്നു.
Read more

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!!

ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.ഡെഡ്‌പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു […]
Read more

Recent News

Advertisement