Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ഒടിടിയിൽ ‘തുടരും’; പുതിയ ടീസര്‍ പുറത്തിറക്കി അണിയറപ്രവർത്തകർ

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു തുടരും. കഴിഞ്ഞ ഏപ്രിൽ 25 ആണ് തുടരും തിയറ്ററുകളിലെത്തിയത്. ചിത്രം ഇപ്പഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 232.25 കോടിയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടിയത്. കേരള ബോക്‌സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സും എമ്പുരാനുമാണ് നിലവിൽ 200 […]
Read more

ക്രഷാണേ ക്രഷാണേ; ‘റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്’ വീഡിയോ ഗാന൦

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്. ഈ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷാന്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളിൽ തോമസ് ജോസ്, […]
Read more

ടോവിനോയുമായുള്ള സൗഹൃദം തകർക്കാനുള്ള ശ്രമം: പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജരെ മർദ്ദിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നട്ടുത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം നടന്നതെന്നും സുഹൃത്ത് വിഷ്ണു‌ ഉണ്ണിത്താനും സംഭവം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. “എന്റെ പ്രതിച്‌ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിൻ്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി […]
Read more

പിറന്നാൾ മധുരത്തിൽ ജേക്സ് ബിജോയ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ […]
Read more

തലയും പിള്ളേരും ‘ ജൂണ്‍ 06ന്, ഉദയനാണ് താരം 20നും തീയേറ്ററിലേക്ക്

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂണ്‍ 06ന് റീ റിലീസ് ചെയ്യും. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസ്‌കോഡാ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയിരുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താല്‍ നടന്നില്ല. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോര്‍ കെ ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ റസല്യൂഷന്‍ […]
Read more

തന്റെ ദുശീലങ്ങൽ കുടുംബത്തെ ബാധിച്ചു: ഷൈൻ ടോം ചാക്കോ

കൊച്ചി: ദുശ്ശീലങ്ങളിൽനിന്ന് തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും അത് മറ്റുള്ളവർക്കുണ്ടാക്കിയത് സ്വസ്ഥതക്കുറവാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. തൻ്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്ന‌ങ്ങൾ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചുവെന്ന് നടൻ തുറന്നു പറഞ്ഞു. കുടുംബത്തിന് വേണ്ടിയാണ് താൻ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് എത്തിയ ഷൈനിനെ തൊടുപുഴയിലെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് […]
Read more

വിൻ സിയെന്നു വിളിച്ചത് മമ്മൂക്കയല്ല; തുറന്നു പറഞ്ഞ് വിൻ സി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിൻ സി ആലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിനു പിന്നാലെ നടി തന്റെ പേര് വിൻ സി അലോഷ്യസ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. പേര് ഇങ്ങനെ മാറ്റിയതിനു പിന്നിൽ താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി ആണെന്നാണ് അന്ന് വിൻ സി പറഞ്ഞത്. മമ്മൂട്ടി വിൻ സി എന്ന് പറഞ്ഞ് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി […]
Read more

അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ജൂൺ 13 ന് തിയറ്ററുകളില്‍

അനശ്വര രാജൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ജൂൺ 13 ന് തിയറ്ററുകളില്‍. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്ന പ്രമോ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതുവരെ, ഈ തീയതിയിൽ മറ്റ് മലയാള സിനിമകളൊന്നും റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സുമതി വളവ്, അഭ്യന്തര കുറ്റവാളി, ജെ.എസ്‌.കെ -ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള തുടങ്ങിയ സിനിമകൾ ജൂണിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വ്യാസനസമേതം ബന്ധുമിത്രാദികളുടെ ആദ്യ […]
Read more

ഹിറ്റോ, ഫ്ലോപ്പോ?; റെട്രോ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച് സൂര്യ നായകാനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടിയത്. എന്നാൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.തമിഴ് സിനിമയില്‍ സമീപകാലത്ത് തുടര്‍ പരാജയങ്ങളുടെ രുചി ഏറ്റവും കൂടുതല്‍ അറിഞ്ഞ താരവും സൂര്യ ആയിരിക്കും. ഏറെക്കാലമായി തിയറ്റര്‍ വിജയങ്ങള്‍ ഇല്ലാതിരുന്ന സൂര്യ സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ചിത്രങ്ങളായിരുന്നു കങ്കുവയും റെട്രോയും. കങ്കുവ അമ്പേ തകര്‍ന്നെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് […]
Read more

ജനനായകനിൽ രേവതിയും; പുതിയ റിപ്പോർട്ട് പുറത്ത്

ഇളയദളപതി വിജയ് നായകനാകുന്ന അവസാനത്തെ ചിത്രമാണ് ജനനായകൻ. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷന് പുറത്ത് വന്നിരിക്കുകയാണ്. വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി വിജയ്‌യുടെ അമ്മയുടെ കഥാപാത്രമായി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെ വരുമെന്നാണ് കരുതുന്നത്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix