Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

സഞ്ജു സാംസൺ യുവരാജ് സിങിനെ പോലെ: വീരേന്ദര്‍ സെവാഗ്

രാജസ്ഥാനിൽ നിന്നും വമ്പൻ ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ചേട്ടന്റെ ബാറ്റിംഗ് കാണാൻ ആരാധകർ ഏറെ കാത്തിരിപ്പിലായിരുന്നു. എന്നാൽ,കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആറ്, രണ്ടാം മത്സരത്തിൽ ഏഴ്, മൂന്നാം മത്സരത്തിൽ എട്ട് എന്നിങ്ങനെ വെറും 22 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ സിഎസ്കെയ്ക്കായി സമ്പാദിക്കാനായത്. ഈ സാഹചര്യത്തിൽ ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത് എത്തിയിരിക്കുകയാണ്. […]
Read more

സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തും;ഡല്‍ഹി ആരാധകർ കാത്തിരിപ്പിൽ

ന്യൂഡൽഹി: ഐപിൽ ആവേശങ്ങൾ തകർക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ആരാധകർ ഒരു നീണ്ട കാത്തിരിപ്പിലാണ്. പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഡൽഹി ക്യാപിറ്റൽസിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ഇനിയും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഏപ്രിൽ 20ഓടെയായിരിക്കും ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് തിരിച്ചുവരുന്നത്. അതിനു മുൻപേയുള്ള മൂന്ന് മത്സരങ്ങളിലും സ്റ്റാർക്ക് ഉണ്ടായിരിക്കില്ല. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര […]
Read more

ചെന്നൈക്ക് ആശ്വാസം; രക്ഷകനാവാന്‍ ധോണി വരുന്നു

ചെന്നൈ: ഐപിഎല്ലിൽ തുടർ തോല്‍വികള്‍ക്കിടയിൽ ചെന്നൈയ്ക്ക് ആശ്വാസമായി ധോണി ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുകയാണെന്ന് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ധോണി നെറ്റ്‌സിൽ […]
Read more

ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി സഞ്ജു സാംസൺ

ദുബായ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.ഐപിഎൽ നിരാശക്കിടെയാണ് സഞ്ജു സാംസണെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ […]
Read more

ക്ഷമ വേണം സമയമെടുക്കും; സഞ്ജുവിനെ പിന്തുണച്ച് ചെന്നൈ പരിശീലകൻ

ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 251 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 43 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ […]
Read more

ഭുവനേശ്വര്‍ കുമാര്‍; 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസർ

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമായി ഭുവനേശ്വർ കുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനില്‍ നരെയ്നാണ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. പേസ് ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ, […]
Read more

ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ചെന്നൈയ്‌ക്കെതിരെ മുപ്പത്തിയാറാം മത്സരത്തിന് ഇറങ്ങിയ കോലിക്ക് ആകെ 1174 റണ്‍സായി. 18 പന്തില്‍ 28 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 36 കളിയില്‍ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. […]
Read more

ചേട്ടൻ വീണ്ടും നിരാശപ്പെടുത്തി; ചെന്നൈയ്ക്ക് തോൽവി

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റായി വലിയ പ്രതീക്ഷയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസൺ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജുവില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ചെന്നൈയുടെ ചേട്ടനില്‍ നിന്നുണ്ടായത്. 251 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമെന്നായിരുന്നു ആരാധകരയുടെ പ്രതീക്ഷ. റുതുരാജ് സിക്സ് അടിച്ചു തുടങ്ങിയെങ്കിലും […]
Read more

കരകയറി ഹൈദരാബാദ്, ലക്നൗവിന് 157 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 157 റണ്‍സ് വിജയലക്ഷ്യം. എട്ടാം ഓവറില്‍ 26-4ലേക്ക് തകര്‍ന്നടിഞ്ഞശേഷം അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് 62 പന്തില്‍ 116 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്‍റെ ടോപ് സ്കോററായപ്പോള്‍ […]
Read more

റെക്കോര്‍ഡിനരികെ വിരാട് കോലി; നേട്ടത്തിന് വേണ്ടത് വെറും 14 റണ്‍സ്

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത ശേഷം ബെംഗളൂരു കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡിനരികെയാണ് വിരാട് കോഹ്ലി. ഈ മത്സരത്തില്‍ വെറും 14 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോര്‍ഡ് കോലിക്ക് തിരുത്താം. നിലവില്‍ പഞ്ചാബ് കിങ്സിനെതിരെ 1159 റണ്‍സ് നേടിയ കോലിക്ക്, ചെന്നൈക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer