രാജസ്ഥാനിൽ നിന്നും വമ്പൻ ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ചേട്ടന്റെ ബാറ്റിംഗ് കാണാൻ ആരാധകർ ഏറെ കാത്തിരിപ്പിലായിരുന്നു. എന്നാൽ,കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആറ്, രണ്ടാം മത്സരത്തിൽ ഏഴ്, മൂന്നാം മത്സരത്തിൽ എട്ട് എന്നിങ്ങനെ വെറും 22 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ സിഎസ്കെയ്ക്കായി സമ്പാദിക്കാനായത്. ഈ സാഹചര്യത്തിൽ ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത് എത്തിയിരിക്കുകയാണ്.
സഞ്ജു സാംസണ്‍ യഥാർത്ഥത്തിൽ യുവരാജ് സിങിനെ പോലെയാണ്. നിന്ന നില്‍പ്പില്‍ തന്നെ അനായാസം സിക്‌സറുകള്‍ പായിക്കാന്‍ ഇരുവർക്കും സാധിക്കും. ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇവരുടെ ബാറ്റ് മുകളിലേക്ക് പോവാറുണ്ട്. ബ്രയാന്‍ ലാറയും ഇങ്ങനെയായിരുന്നു. അതുകൊണ്ടാണ് സിക്‌സറടിക്കുകയെന്നത് ഇവര്‍ക്കെല്ലാം എളുപ്പമായി മാറിയത്. സഞ്ജുവിന്റെ ബാറ്റിങ് നോക്കിയാല്‍ ഇവരുമായെല്ലാം നല്ല സാമ്യമുള്ളാത്തയും കാണാൻ സാധിക്കും’, സെവാഗ് പറഞ്ഞു. എന്നാൽ, സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വരുന്നതു വരെ ക്രീസില്‍ തുടർന്നാൽ മാത്രമേ സഞ്ജുവിന് ഇതു പോലെയുള്ള ഷോട്ടുകള്‍ പായിക്കാൻ കഴിയുകയുള്ളു, അദ്ദേഹം തുറന്ന് പറഞ്ഞു.
ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. സഞ്ജുവിന്റെ ശക്തമായൊരു തിരിച്ചുവരവിന് തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.




