Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റെക്കോര്‍ഡിനരികെ വിരാട് കോലി; നേട്ടത്തിന് വേണ്ടത് വെറും 14 റണ്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത ശേഷം ബെംഗളൂരു കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡിനരികെയാണ് വിരാട് കോഹ്ലി. ഈ മത്സരത്തില്‍ വെറും 14 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോര്‍ഡ് കോലിക്ക് തിരുത്താം.

നിലവില്‍ പഞ്ചാബ് കിങ്സിനെതിരെ 1159 റണ്‍സ് നേടിയ കോലിക്ക്, ചെന്നൈക്കെതിരെ നിലവില്‍ 1146 റണ്‍സുണ്ട്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മറുഭാഗത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് കടുത്ത പ്രതിസന്ധിയിലാണ്. പരിക്ക് കാരണം മുന്‍ നായകന്‍ എം എസ് ധോണി ഇന്നും കളിക്കില്ല. ധോണിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ആണ് ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുന്നത്. ധോണി തിരിച്ചെത്തിയാലും സഞ്ജു തന്നെ കീപ്പറായി തുടരുമെന്നാണ് സൂചന. ഈ സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാനാകാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ.

Tags :

Recent News

Advertisement
WhiteswanTV Footer