Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു […]
Read more

കിടിലന്‍ തിരിച്ചുവരവുമായി ചേട്ടന്‍; സഞ്ജുവിന് സെഞ്ച്വറി, ചെന്നൈക്ക് ജയം

ചെന്നൈ: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം, ഐപിഎല്ലില്‍ ഫോം കണ്ടെത്തി സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച സഞ്ജു 52 പന്തില്‍ സെഞ്ചുറി തികച്ചു. ഈ സീസണില്‍ ഒരു താരം നേടുന്ന ആദ്യ സെഞ്ച്വറിയാണ് സഞ്ജുവിന്റേത്. 26 പന്തില്‍ ആണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് നാലാം മത്സരത്തില്‍ കണ്ടത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികള്‍ നേടിയാണ് സഞ്ജു […]
Read more

ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല; വിജയത്തിന് പിന്നിലെ രഹസ്യം: വൈഭവ് സൂര്യവന്‍ഷി

ബെംഗളൂരു: കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ ഒരു 15 വയസ്സുകാരൻ കളികളത്തിലിറങ്ങി. ഒരു പേടിയും കൂടാതെ വന്ന ബോളുകൾ അവൻ നേരിട്ടു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക എന്നതാണ് സൂര്യവന്‍ഷിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ […]
Read more

ആദ്യജയം മോഹിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ചെന്നൈ: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഏഴരയ്ക്കാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്റ റണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ലക്ഷ്യം. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സുംകൂടി ചേരുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് നിര ശക്തമാണ്. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികളാണ്.കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി, ടി നടരാന്‍, മുകേഷ് […]
Read more

വൈഭവിനെന്ത് ആര്‍സിബി! 15കാരന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് ജയം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ റോയല്‍സ് മുട്ടുകുത്തിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. കണ്ണഞ്ചിപ്പിക്കുന്ന അര്‍ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്റെയും ഇന്നിങ്സുകളാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. 26 പന്തില്‍ 78 റണ്‍സെടുത്താണ് സൂര്യവംശി പുറത്തായത്. 43 പന്തില്‍ […]
Read more

വൈഭവ് സൂര്യവംശിയെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ്

മുംബൈ: ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ രാജസ്ഥാനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ വൈഭവ് സിക്സറുകൾ പറത്തിയ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. വെറും 14 പന്തിൽ നിന്ന് 39 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ അഞ്ച് സിക്സറും ഒരു ഫോറും ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ […]
Read more

അർജുൻ തെൻഡുൽക്കർ അന്നേ പറഞ്ഞതാണ്; മുകുളിന്റെ ഇന്നിങ്സിനു പിന്നാലെ വൈറലായി വിഡിയോ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ അന്ത്യങ്ങളിലൊന്നിനാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ ലക്നൗ സൂപ്പർ ജയന്റ്സിനെ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ വാതിൽ കടത്തിയാണ് ഇരുപത്തിയൊന്നുകാരൻ മുകുൾ ചൗധരി ക്രിക്കറ്റ് ലോകത്തിന് തന്റെ വരവറിയിച്ചത്. വെറും 27 പന്തിൽ പുറത്താകാതെ 54 റൺസ് നേടിയ മുകുളിന്റെ ഇന്നിങ്സ് ലക്നൗവിനെ വിജയതീരത്തെത്തിക്കുക മാത്രമല്ല, ടൂർണമെന്റിലെ പുതിയൊരു താരോദയത്തിന് വഴിതുറക്കുകയും ചെയ്തു. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ലക്നൗ ടീം […]
Read more

മൂന്ന് ഓവര്‍, രണ്ട് മെയ്ഡന്‍, 9 വിക്കറ്റ്! ലോകത്തെ ഞെട്ടിച്ച് ബ്രസീലിയന്‍ താരം

ഗാബറോൺ: ഫുട്ബോളിന്റെ നാടായ ബ്രസീലിലേക്ക് ഇതാ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ മാറി. പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. ലെസോത്തോക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ രണ്ട് മെയ്ഡനുൾപ്പെടെ വെറും നാല് റൺസ് വിട്ടുകൊടുത്താണ് കാർഡോസോ ഒമ്പതു പേരെ മടക്കിയത്. ആദ്യ ഓവറിൽ ഹാട്രിക്കോടെ തുടങ്ങി രണ്ടാമത്തേതിൽ നാലും മൂന്നാമത്തേതിൽ രണ്ടും […]
Read more

ഡ്രസ്സിംഗ് റൂമിലെ കണ്ണീരും ചവറ്റുകുട്ടയിലെറിഞ്ഞ ജേഴ്സിയും യുവരാജ് വെളിപ്പെടുത്തുന്നു

ക്രിക്കറ്റ് മൈതാനത്തെ ആവേശകരമായ നിമിഷങ്ങളെക്കുറിച്ച് പറയുമ്പോൾ ഏതൊരു കായിക പ്രേമിയുടെയും ഉള്ളിൽ ആദ്യം ഓടിയെത്തുന്ന ദൃശ്യങ്ങളിലൊന്ന് 2007-ലെ പ്രഥമ ടി20 ലോകകപ്പിൽ യുവരാജ് സിംഗ് നടത്തിയ ആ സിക്സർ പെരുമഴയാണ്. ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തുകളും ഗാലറിയിലെത്തിച്ച യുവി, അന്ന് ചരിത്രം കുറിക്കുകയായിരുന്നു. എന്നാൽ ആ വെടിക്കെട്ടിന് പിന്നിൽ ആരും അറിയാത്ത വൈകാരികമായ ചില നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും, അത് തന്റെയും ബ്രോഡിന്റെയും കരിയറിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്തിയെന്നും യുവരാജ് സിംഗ് ഇപ്പോൾ […]
Read more

സിക്‌സോ ഔട്ടോ? വിവാദമായി ക്യാച്ച്; തേഡ് അമ്പയര്‍ക്കും വിമര്‍ശനം- VIDEO

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരത്തിനിടെ കൊൽക്കത്തയും ഫിൻ അലൻ പുറത്താകലിൽ വിവാദം പുകയുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ലഖ്‌നൗ ഫിൻ അലനെ പൂട്ടി. ഓഫ് സ്റ്റംപിന് വെളിയിൽ വന്ന പന്തിൽ വലിയ ഷോട്ടിന് മുതിർന്ന താരത്തിന് പിഴയ്ക്കുകയായിരുന്നു. ബാറ്റിന്റെ മുകൾ ഭാഗത്ത് തട്ടി ഉയർന്ന പന്തിനെ ഡീപ് തേർഡ് ബൗണ്ടറിയിൽ വെച്ച് ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ ദിഗ്‌വേഷ് റാതി കൈപ്പിടിയിലൊതുക്കി. ഒറ്റ നോട്ടത്തിൽ ഒരു കിടിലൻ ക്യാച്ച്. […]
Read more

Recent News

Advertisement
WhiteswanTV Footer