Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് ഓവര്‍, രണ്ട് മെയ്ഡന്‍, 9 വിക്കറ്റ്! ലോകത്തെ ഞെട്ടിച്ച് ബ്രസീലിയന്‍ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാബറോൺ: ഫുട്ബോളിന്റെ നാടായ ബ്രസീലിലേക്ക് ഇതാ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ മാറി.

പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. ലെസോത്തോക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ രണ്ട് മെയ്ഡനുൾപ്പെടെ വെറും നാല് റൺസ് വിട്ടുകൊടുത്താണ് കാർഡോസോ ഒമ്പതു പേരെ മടക്കിയത്. ആദ്യ ഓവറിൽ ഹാട്രിക്കോടെ തുടങ്ങി രണ്ടാമത്തേതിൽ നാലും മൂന്നാമത്തേതിൽ രണ്ടും വിക്കറ്റ് കൈക്കലാക്കി 21കാരി മീഡിയം പേസർ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ 203 റൺസ് വിജയ ലക്ഷ്യമാണ് ലെസോത്തോക്ക് കുറിച്ചത്. മറുപടി പക്ഷേ 6.2 ഓവറിൽ വെറും 13 റൺസിന് അവസാനിച്ചു. ബ്രസീലിന് 189 റൺസ് ജയം. 2025ൽ മ്യാന്മറിനെതിരെ ഭൂട്ടാൻ പുരുഷ താരം സോനം യെഷെ ഏഴ് റൺസ് വഴങ്ങി എട്ട് വിക്കറ്റ് നേടിയതാണ് നിലവിലെ റെക്കോഡ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix