Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആദ്യജയം മോഹിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഏഴരയ്ക്കാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്റ റണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ലക്ഷ്യം. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സുംകൂടി ചേരുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് നിര ശക്തമാണ്. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികളാണ്.കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി, ടി നടരാന്‍, മുകേഷ് കുമാര്‍ എന്നിവരടങ്ങിയ ബൗളിംഗ് നിറയും ഫോമിലാണ്. ഇതുവരെ ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ ചെന്നൈ പത്തൊന്‍പതിലും ഡല്‍ഹി പന്ത്രണ്ടിലും ജയിച്ചിട്ടുണ്ട്.

ചെന്നൈയുടെ കാര്യം നോക്കിയാൽ സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗ് ജോഡിയില്‍ തുടങ്ങുന്നു സിഎസ്‌കെയുടെ പ്രതിസന്ധി. ഓപ്പണര്‍മാരുടെ വീഴ്ച്ച അതിജീവിക്കാനാവാതെ ആയുഷ് മാത്രേയും ശിവം ദുബേയും നിരാശപെടുത്തുകയാണ്. സഞ്ജു മൂന്നുകളിയിലും രണ്ടക്കം കാണാതെ പുറത്തായത് വലിയ തിരിച്ചടിയാണ്. ബോളിങ് നിരയും ആകെ പ്രതിസന്ധിയിലാണ്. മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്തത് ആരാധകരുടെ ഇടയിൽ രൂക്ഷ വിമര്ശനങ്ങൾക് വഴിവെക്കുന്നുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer