Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ഓറഞ്ച് ക്യാപ് സ്വന്തമാക്കി യുവതാരം അംഗ്രിഷ് രഘുവംശി

കൊൽക്കത്ത: ഐപിൽ മത്സരങ്ങൾ ആവേശത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവതാരം അംഗ്രിഷ് രഘുവംശി. രണ്ട് മത്സരങ്ങളിൽ നിന്നായി 103 റൺസോടെയാണ് അംഗ്രിഷ് രഘുവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിലെ തുടർച്ചയായ തോല്വികളിലും കൊൽക്കത്തയ്ക്ക് ആശ്വാസമാകുന്നത് താരത്തിന്റെ പ്രകടനമാണ്. രഘുവംശിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സടിച്ച ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷന്‍ രണ്ടാമതും 83 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ മൂന്നാമതും 81 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ […]
Read more

ബൗണ്ടറി ലൈനിലെ ‘ബോസ്’ കളി വേണ്ട, ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കെതിരെ രൂക്ഷവിമർശനം

ലണ്ടൻ: ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെക്കെതിരെ രൂക്ഷവിമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഫുട്ബോൾ ലീഗ് ഉടമകൾ കളിക്കാരെ ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുമ്പോൾ ഐപിഎൽ ഉടമകൾ വെറും ഹൈപ്പിന് പിന്നാലെയാണെന്ന് ലളിത് മോദി വിമര്‍ശിച്ചു. 2024-ൽ അന്നത്തെ നായകൻ കെ.എൽ രാഹുലിനോടും സമാനമായ രീതിയിൽ ഗോയങ്ക മൈതാനത്ത് വെച്ച് തർക്കിച്ചിരുന്നു. […]
Read more

ഹോം ഗ്രൗണ്ട് ചെപ്പോക്കില്‍ ‘ചേട്ടന്’ ഇന്ന് ആദ്യമത്സരം

ചെന്നൈ: രാജസ്ഥാൻ വിട്ട് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത് ആരാധകർക്കിടയിൽ വൻ ആവേശം ഉണർത്തിയിരുന്നു. ജഡേജയെ രാജസ്ഥാന് വിട്ട് കൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നാലും ചേട്ടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജു ഇന്ന് അരങ്ങേറും.ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. പഞ്ചാബ് കിംഗ്‌സിനെതിരെയാണ് […]
Read more

പുറത്തായതിന് പിന്നാലെ മോശം പെരുമാറ്റം; അഭിഷേക് ശര്‍മക്കെതിരെ അച്ചടക്ക നടപടി

കൊൽക്കത്ത: ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വൻ വിജയം നേടിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണർ അഭിഷേക് ശർമക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി എടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ അഭിഷേകിന്‍റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്‍റും രേഖപ്പെടുത്തി. മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് അഭിഷേക് ചെയ്തത്. സ്റ്റേഡിയത്തിലെ കാണികൾക്കോ ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന […]
Read more

കൊല്‍ക്കത്തയെ എറിഞ്ഞിട്ട് ഹൈദരാബാദ്; ജയം 65 റണ്‍സിന്‌

കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 65 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 ഓവറിൽ 161 റൺസിന് ഹൈദരാബാദ് ഓൾ ഔട്ടാക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് ഹൈദരാബാദ് ബോളർമാരുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഷൻ മല്ലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ […]
Read more

ധോണിയുടെ പരിക്ക് ഗുരുതരം; കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ സിഎസ്‌കെ മുന്‍ നായകന്‍ എം.എസ്. ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 44-കാരനായ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായിരിക്കുമിതെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ ഈ പരിക്ക് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിനായി ടീം ഗുവാഹത്തിയിലേക്ക് തിരിച്ചപ്പോള്‍ ധോണി ചെന്നൈയില്‍ തന്നെയാണ്. ധോണിയുടെ അഭാവത്തില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം […]
Read more

ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി; ഐപിഎല്ലിൽ അപൂർവ നേട്ടം നേടിയ മൂന്ന് ഇന്ത്യൻ താരങ്ങൾ

ടി20 ക്രിക്കറ്റിൽ ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി നേടുക എന്നത് അസാധാരണ പ്രകടനമാണ്. ഐപിഎൽ ചരിത്രത്തിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ്. ആദ്യം ഈ നേട്ടത്തിലെത്തിയത് റിഷഭ് പന്ത്. 2018ൽ ഡൽഹി ക്യാപിറ്റൽസിനായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തിൽ 128 റൺസ് നേടിയപ്പോൾ, അതിൽ 102 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 15 ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ശേഷം രാജസ്ഥാൻ റോയൽസിനായി യശസ്വി ജയ്സ്വാൾ മുംബൈ ഇന്ത്യൻസിനെതിരെ 62 പന്തിൽ […]
Read more

വാങ്കഡെയില്‍ പൊടിപാറും; ഇന്ന് മുംബൈ-കൊല്‍ക്കത്ത പോരാട്ടം

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങൾ നിറഞ്ഞ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ്‌. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത്‌ 11 കളി. ഹാർദിക്‌ പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ്‌ കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ 38–ാം വയസ്സിലും തിളങ്ങുന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ […]
Read more

ക്ഷേത്രങ്ങളിൽ കയറി മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് യുവാക്കളെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശികളായ ഡാർവിൻ (23), ശ്യാമപ്രസാദ് (18) എന്നിവരാണ് പിടിയിലായത്. രാത്രികളിൽ ബൈക്കിൽ കറങ്ങി നടന്ന് ക്ഷേത്രങ്ങളുടെ പൂട്ട് തകർത്താണ് ഇവർ മോഷണം നടത്തിയിരുന്നത്. ഭണ്ഡാരം, വിളക്കുകൾ, കിണ്ടികൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവയാണ് ഇവർ മോഷ്ടിച്ചിരുന്നത്. മോഷണത്തിന് ഉപയോഗിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതുകൊണ്ട് പ്രതികളെ പിടികൂടുന്നത് പൊലീസിന് ബുദ്ധിമുട്ടായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. […]
Read more

ചേസ് മാസ്റ്റര്‍ ഓണ്‍ ഡ്യൂട്ടി; പുതിയ സീസണ്‍ റോയലായി തുടങ്ങി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ ജയവുമായി റോയല് ചലഞ്ചേഴ്‌സ് ബെംഗളൂരു. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി. പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിയിരിക്കുകയാണ് ചേസ് മാസ്റ്റര്‍. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കിംഗ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ 64-ാം അര്‍ധസെഞ്ച്വറിയാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ്ലി പൂര്‍ത്തിയാക്കിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി […]
Read more

Recent News

Advertisement
WhiteswanTV Footer