Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകർക്കായി ആര്‍സിബിയുടെ ആദരം

ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ട്ടപെട്ടവർക്കായി ആര്‍സിബിയുടെ ആദരം. 11 ആരാധകർക്കാണ് ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് ആദരമൊരുക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകളും ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ […]
Read more

തലയോ ചേട്ടനോ… ആരാകും CSKയുടെ വിക്കറ്റ് കീപ്പര്‍?

ചെന്നൈ: ഐപിഎല്ലില്‍ മഞ്ഞക്കുപ്പായത്തിലെ സഞ്ജുവിന്റെ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താകുമെന്ന് സംബന്ധിച്ചും ചര്‍ച്ചകള്‍ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം എസ് ധോണിയുള്ള ടീമില്‍ ഗ്ലൗസ് ആരുടെ കയ്യിലാകും എന്നത് കണ്ട് തന്നെ അറിയണം. ഇതിനിടയില്‍ മുന്‍ ചെന്നൈ താരം കൂടിയായ രവിചന്ദ്രന്‍ അശ്വിന്റെ എക്‌സ് പോസ്റ്റ് കൂടെ ചര്‍ച്ചയാകുന്നുണ്ട്. ഫീല്‍ഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേല്‍നോട്ടത്തില്‍ ബൗണ്ടറിയില്‍ ക്യാച്ചിങ് പരിശീലനം […]
Read more

‘ഹാര്‍ദിക് മാറിനിൽക്കട്ടെ , സൂര്യകുമാര്‍ ക്യാപ്റ്റനാവട്ടെ’; കെ ശ്രീകാന്ത്

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞുകൊടുക്കണമെന്നും പകരം ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ടീമിനുള്ളിലെ നേതൃത്വപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൂര്യകുമാര്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്. ലോകകപ്പ് നേടിയ ആവേശത്തില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവാണ് നിലവില്‍ മുംബൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം എന്ന് […]
Read more

കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍

ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണില്‍ കെ എല്‍ രാഹുലിനെ ടീമിന്റെ സ്ഥിരം ഓപ്പണറായി നിയോഗിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടീമിന്റെ ടോപ്പ് ഓര്‍ഡറിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് ഹെഡ് കോച്ച് ഹേമാംഗ് ബദാനിയും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവുവും അറിയിച്ചത് . ഏഴ് വ്യത്യസ്ത ഓപ്പണിംഗ് കോമ്പിനേഷനുകളും ആകെ 13 മാറ്റങ്ങളും ടീമിന് വരുത്തേണ്ടി വന്നു. ഫാഫ് ഡു പ്ലെസിസും ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്ന് […]
Read more

IPL കംബാക്കിനൊരുങ്ങി; പൃഥ്വി ഷാ

പൃഥ്വി ഷാ എന്ന പേര് ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ഡൽഹി ക്യാപിറ്റൽസിൽ ഓപെനിംഗിന് ഇറങ്ങി തകർപ്പൻ ഷോട്ടുകൾ അടിക്കുന്ന പയ്യന്റെ മുഖവും മറന്നു കാണാനും വഴിയില്ല. ഒരിടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വി ഷാ. ഏഴ് സീസണുകൾ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ ഐപിഎൽ 2025ന്റെ ലേലത്തിന് മുൻപ് ക്ലബ് ഒഴിവാക്കുക ആയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യറായില്ല. ഏറ്റവും ഒടുവിൽ ആക്സിലറേറ്റഡ് റൗണ്ടിൽ 11 കളിക്കാരിൽ ഒരാളായി ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. […]
Read more

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി മുഹമ്മദ് നിഹാൽ (22), ആലംകോട് സ്വദേശി കബീർ (28) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കബീർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ എടപ്പാളിൽ നിന്ന് മൂന്നുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയിരുന്നു. തുടർന്ന് കാറിനുള്ളിൽ […]
Read more

നിറത്തിന്റെ പേരില്‍ വിവേചനം; ബിസിസിഐ കമന്ററി പാനലില്‍ നിന്ന് വിരമിക്കാൻ ലക്ഷ്മൺ

ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. എക്സിലൂടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വർണവിവേചനമാണ് രാജിവെക്കാൻ കാരണം . ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങൾക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും ഞാൻ വിരമിക്കുന്നു‘ എന്നാണ് ശിവരാമകൃഷ്ണൻ എക്സിൽ ആദ്യമായി പങ്കുവെച്ചത്. അപ്രതീക്ഷിമായ പോസ്റ്റിനു പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ രാജിവെക്കുന്നു എന്ന വിവരം […]
Read more

സാം കറനും പുറത്ത്; ടീമുകള്‍ക്ക് തലവേദനായി പരിക്കുകള്‍

ജയ്പുര്‍: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമുകള്‍ക്ക് തലവേദനയായി താരങ്ങളുടെ പരിക്കുകള്‍. മിക്ക ടീമുകളുടേയും പേസര്‍മാരാണ് പരിക്കേറ്റ് പുറത്താകുന്നത്. ഈ പട്ടികയിലേക്ക് പുതുതായി എത്തിയത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായ സാം കറനു ഈ സീസണിലെ എല്ലാ ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകുമെന്നാണ് വിവരം. അടി വയറിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. മലയാളി താരവും നായകനുമായ സഞ്ജു സാംസണ് പകരമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തിനു മുന്‍പ് രാജസ്ഥാന് വിട്ടുകൊടുത്ത […]
Read more

ടി20 ലോകകപ്പിലെ അവഗണന; തകര്‍പ്പന്‍ തിരിച്ചുവരവിനൊരുങ്ങി ശുഭ്മാൻ ഗിൽ

അഹമ്മദാബാദ്: മാര്‍ച്ച് 28ന് ഐപിഎല്‍ 2026 ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിലേക്കാണ്. ടെസ്റ്റ് – ഏകദിന ടീമുകളുടെ നായകനായിട്ടും ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ, കൂടുതല്‍ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയിലേക്ക് ഇന്ത്യന്‍ ടി20 ടീമിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ഗില്ലിനെ സെലക്ടര്‍മാര്‍ ടീമിൽ നിന്നും ഒഴിവാക്കിയത്. ആധുനിക ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ ഗില്ലിന് സാധിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. […]
Read more

‘വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമില്‍ ആശങ്കയില്ല’:അജിങ്ക്യ രഹാനെ

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഐപിഎല്‍ 2026 സീസണില്‍ വരുണ്‍ ചക്രവര്‍ത്തി അതിശക്തമായി തിരിച്ചുവരുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ലോകകപ്പില്‍ ആദ്യ പകുതിയിൽ പ്രകടനം മികച്ചതായിരുന്നു എങ്കിലും, ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ വരുണ്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വന്‍തോതില്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 64 റണ്‍സാണ് താരം വഴങ്ങിയത്. 9.25 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റ് താരത്തിന്റെ ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ട്ടപെടുത്തിയിരുന്നു . എന്നാല്‍ വരുണിന്റെ ബൗളിംഗില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer