Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുറത്തായതിന് പിന്നാലെ മോശം പെരുമാറ്റം; അഭിഷേക് ശര്‍മക്കെതിരെ അച്ചടക്ക നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വൻ വിജയം നേടിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണർ അഭിഷേക് ശർമക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി എടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ അഭിഷേകിന്‍റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്‍റും രേഖപ്പെടുത്തി. മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് അഭിഷേക് ചെയ്തത്. സ്റ്റേഡിയത്തിലെ കാണികൾക്കോ ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന രീതിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. പുറത്തായതിന്റെ തൊട്ടുപിന്നാലെ നടത്തിയ ചില പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്.

Tags :

Recent News

Advertisement
WhiteswanTV Footer