കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 65 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 ഓവറിൽ 161 റൺസിന് ഹൈദരാബാദ് ഓൾ ഔട്ടാക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് ഹൈദരാബാദ് ബോളർമാരുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഷൻ മല്ലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ അംഗ്ക്രിഷ് രഘുവംശി (29 പന്തിൽ 52), റിങ്കു സിങ് (25 പന്തിൽ 35), ഫിൻ അലൻ (7 പന്തിൽ 28) എന്നിവർ മാത്രമാണ് തിളങ്ങിയത്.




