Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാങ്കഡെയില്‍ പൊടിപാറും; ഇന്ന് മുംബൈ-കൊല്‍ക്കത്ത പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങൾ നിറഞ്ഞ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ്‌. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത്‌ 11 കളി.

ഹാർദിക്‌ പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ്‌ കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ 38–ാം വയസ്സിലും തിളങ്ങുന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ തിലക്‌ വർമ, ക്വിന്റൺ ഡി കോക്ക്‌, റ്യാൻ റിക്കിൾടൺ, ഷെർഫാനെ റൂതർഫോർഡ്‌, കോർബിൻ ബോഷ്‌ എന്നിവരാണ്‌ പ്രധാന താരങ്ങൾ. ട്രെന്റ്‌ബോൾട്ടും ജസ്‌പ്രീത്‌ ബുമ്രയുമാണ്‌ ബ‍ൗളർമാർ.

അജിൻക്യ രഹാനെയാണ്‌ കൊൽക്കത്ത ക്യാപ്‌റ്റൻ. ട്വന്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ച കിവീസ്‌ ഓപ്പണർമാരായ ഫിൻ അലെനും ടിം സീഫെർട്ടും ഓൾറ‍ൗണ്ടർ രചിൻ രവീന്ദ്രയും ടീമിലുണ്ട്‌.

Tags :

Recent News

Advertisement
WhiteswanTV Footer