Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹിത് ശര്‍മ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശര്‍മ ബുധനാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി 20യില്‍നിന്നു വിരമിച്ചിരുന്നു. ”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണ്. വെള്ള ജഴ്‌സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ ആദരമായി ഞാന്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. […]
Read more

ഐപിഎല്ലില്‍ ഇന്ന്; ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് തീ പാറും പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേര്‍ക്കുനേര്‍. തുടക്കത്തിലെ മോശം പ്രകടനത്തില്‍ നിന്നു മുക്തരായി തുടരെ ആറ് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുന്ന മുംബൈ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് ഇന്ന കളത്തിലിറങ്ങുക. എതിര്‍ടീമായ ഗുജറാത്തും സമാന മികവില്‍ തന്നെയാണ്. 14 പോയിന്റുകള്‍ വീതംമുള്ള ടീമുകള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുംബൈയും നാലാം സ്ഥാനത്ത് ഗുജറാത്തുമാണ്. ജയിച്ചാല്‍ ഒരു ടീമിനു പ്ലേ ഓഫിന്റെ […]
Read more

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം അറസ്റ്റിൽ. മുൻ മുംബൈ ഇന്ത്യൻസ് താരം ശിവാലിക് ശര്‍മയെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവാലിക് ശർമയുമായി അടുപ്പത്തിലായിരുന്ന യുവതിയാണ്, താരത്തിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ശിവാലിക് ശർമയ്‌ക്കെതിരെ യുവതിയുടെ പരാതി.യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2023ലെ ഐപിഎൽ താരലലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് […]
Read more

രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത; സഞ്ജു സാംസണ്‍ ഇന്നും ടീമിലില്ല

കൊൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി. കുനാല്‍ റാത്തോറും യുദ്ധവീര്‍ സിംഗും ഇന്ന് രാജസ്ഥാന്‍റെ […]
Read more

അമ്പയറുമായി തര്‍ക്കം:ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് കടുത്ത നടപടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ റണ്ണൗട്ട് തീരുമാനത്തിന്റെ പേരില്‍ അമ്പയറുമായി വാക് പോരിലേര്‍പ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തേടി അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. കഴിഞ്ഞദിവസത്തെ കളിയില്‍ ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലെ അവസാന പന്തിലാണ് 38 പന്തില്‍ 76 റണ്‍സെടുത്ത ഗില്‍ അനാവശ്യ റണ്ണിനായി ഓടി റണ്ണൗട്ടായത്. സീഷാന്‍ അന്‍സാരിയുടെ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജോസ് ബട്ലര്‍ അതിവേഗ സിംഗിളിനായി ഓടുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും […]
Read more

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബംഗളുരു ചെന്നൈക്കെതിരെ ഇന്നിറങ്ങും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായിരിക്കും ഇന്നത്തെ മത്സരം . കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു ഒരുങ്ങുന്നത്. ശേഷിക്കുന്ന നാലു മത്സരങ്ങളിലെങ്കിലും വിജയിച്ച് […]
Read more

പാക് മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. നിരവധി പാകിസ്താന്‍ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിനൊപ്പമാണ് അക്തറിന്റേ ചാനലും നിരോധിച്ചത്. കൂടാതെ ചില കായിക ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ […]
Read more

പഹൽ​ഗാം ഭീകരാക്രമണം: ഇരകൾക്ക് ആദരം അർപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീ​ഗ്

ഹെെദരാബാദ്: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ആദരം അർപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീ​ഗ്. സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് ആദരവ് അർപ്പിക്കുക. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും. ഇരുടീമിലെയും താരങ്ങൾ, അംപയർമാർ, മാച്ച് ഒഫീഷ്യൽസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിക്കും. ഒപ്പം ഇന്നത്തെ മത്സരത്തിൽ ചിയർലീഡർമാരുടെ നൃത്തവും മറ്റ് ഫയർവർക്കുകളും ഉണ്ടാകില്ല.
Read more

ജയിക്കാന്‍ രണ്ട് രണ്‍സ് ബാക്കിനില്‍ക്കെയുള്ള തോല്‍വി ; രാജസ്ഥാനെതിരെ ഒത്തുകളി ആരോപണം

ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം. ലക്‌നൗവിനെതിരെ രാജസ്ഥാന്‍ തോറ്റതോടെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു രണ്ടു റണ്‍സ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്. വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ […]
Read more

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം നാളെ

ലക്നൗ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് നാളെ നിർണ്ണായക മത്സരം. ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് രാജസ്ഥാൻ്റെ എതിരാളികൾ. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പർ ജയ്ൻ്റ്സ്. ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ആദ്യ ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും മാത്രമാണ് രാജസ്ഥാന് പിന്നിലുള്ളത്. അവശേഷിക്കുന്ന ഏഴ് കളികളും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. […]
Read more

Recent News

Advertisement
WhiteswanTV Footer