Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ അഞ്ചുവിക്കറ്റിന് പരജയപ്പെടുത്തി പഞ്ചാബ് കിങ്സ്

ബംഗളൂരു: ഐപിഎല്ലില്‍ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ചുവിക്കറ്റ് ജയം. ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് കിങ്സ് മറികടന്നു.മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് നിശ്ചിത 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. കൂട്ടത്തകര്‍ച്ചയ്ക്കിടെ 26 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സോടെ […]
Read more

രാഹുലിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞിന്റെ പേര് പങ്കുവെച്ച് ഭാര്യ അതിയ ഷെട്ടി

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്ന വാർത്ത വലിയ ആഹ്ളാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ കെ എൽ രാഹുലിന്റെ 33-ാം ജന്മദിനമായ ഇന്ന് കുഞ്ഞിൻ്റെ പേര് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. ഇവാറ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അതിയ ഷെട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ പേരുവിവരം പങ്കുവെച്ചത്. ഞങ്ങളുടെ കുഞ്ഞ് പെൺകുട്ടി, ഞങ്ങളുടെ എല്ലാം, ഇവാറ ദൈവത്തിന്റെ സമ്മാനം, ആതിയ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 2024 നവംബറിൽ അതിയയും കെ എൽ […]
Read more

ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; ;വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡില്‍ വെച്ചാണ് കണ്ണൂർ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാർ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. തുടർന്ന് വടകര സ്റ്റാൻഡിലെത്തിയ നിഹാലും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് […]
Read more

ധോണി പ്ലെയർ ഓഫ് ദി മാച്ച്! ഒപ്പം അപൂര്‍വ റെക്കോര്‍ഡും നേടി താരം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വെറ്ററന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഫനിഷിങ് മികവ് ഒരിക്കല്‍ കൂടി അവരെ വിജയത്തീരത്തെത്തിച്ചു. 11 പന്തിൽ 4 ഫോറം 1 സിക്‌സും കൂടാതെ ധോണിയുടെ 26 റൺസും ടീമിന് ജയമൊരുക്കുകയായിരുന്നു.കൂടാതെ മത്സരത്തില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും ധോണി അർഹനായിരുന്നു. പ്ലയെർ ഓഫ് ദി മാച്ച് എന്ന ബഹുമതി കൂടാതെ മറ്റൊരു റെക്കോർഡും ധോണി സ്വന്തമാക്കിയിരിക്കുകയാണ് ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡാണ് […]
Read more

ടി 20 ഏകദിന പരമ്പരകളുടെ തിയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമുള്ള ആറ് മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക. മിര്‍പൂരിലും ചാറ്റോഗ്രാമിലും രണ്ട് വേദികളിലായി പരമ്പരകള്‍ നടക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച് ഓഗസ്റ്റ് 31 നാണ് പരമ്പരകള്‍ അവസാനിക്കുക. ആദ്യ ഏകദിനം ഓഗസ്റ്റ് 17 ന് ഞായറാഴ്ച മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. രണ്ടാം ഏകദിനം ഇതേ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 20 ന് ബുധനാഴ്ച നടക്കും. ഓഗസ്റ്റ് 23 […]
Read more

ഐപിഎല്‍: ലക്‌നൗവിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ് തോല്‍പ്പിച്ചത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു പുറത്താക്കാതെ 26 റണ്‍സ് എടുത്ത ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തില്‍166 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമുള്ള ചെന്നൈയുടെ ജയമാണ് ഉണ്ടായത്. അതേസമയം, […]
Read more

റോയല്‍സ് പോരില്‍ ബെംഗളൂരുവിന് ഒൻപത് വിക്കറ്റ് ജയം

ജയ്പൂർ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട്, വിരാട് കൊഹ്ലി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ജയം എളുപ്പമാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്റെ നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് സ്‌ഫോടനാത്മകമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത് 8.4 ഓവറില്‍ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ആദ്യ […]
Read more

ഐപിഎല്ലില്‍ ഇന്ന് ; രാജസ്ഥാന്‍-ബംഗളൂരു , ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. . സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്ന മത്സരമാണ് ആദ്യം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോല്‍വിയുടെ കൈപ്പറിഞ്ഞ നില്‍ക്കുകയാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. അതേസമയം, […]
Read more

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ […]
Read more

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഐപിഎല്‍ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്. സീസണില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളില്‍ കളിച്ച ചെന്നൈയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer