Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ്; ഫൈനലില്‍ ഇന്ത്യയെ നേരിടും

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം.ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴി‍ഞ്ഞുള്ളു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് […]
Read more

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

ഐപിഎല്‍; ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുക രജത് പാട്ടീദാര്‍

മുംബെെ: ഐപിഎല്‍ 2025 സീസണിലേക്കുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാര്‍. ആര്‍സിബി തന്നെയാണ് രജതിനെ ടീമിന്റെ എട്ടാമത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 2021 സീസണിന് ശേഷം 2022ലും ടീമില്‍ നിലനിര്‍ത്തിയ രജത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ പ്ലേഓഫ് റൗണ്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാരനായി രജത് . 2022 മുതല്‍ അവരെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ ടീമില്‍ നിലനിര്‍ത്തിയില്ലെങ്കിലും 2025 ലെ ലേലത്തിന് മുമ്പ് പാട്ടീദാറിനെയും വിരാട് കോഹ്ലിയെയും […]
Read more

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. […]
Read more

ആരും സ്വന്തമാക്കാൻ എത്താതിരുന്നതിൽ നിരാശയുണ്ട്: ഉമേഷ് യാദവ്

ഐപിഎൽ താര ലേലത്തിൽ ആരും സ്വന്തമാക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഉമേഷ് യാദവ്. കഴിഞ്ഞ 15 വർഷമായി ഐപിഎൽ കളിക്കുന്നുണ്ട് എന്നാൽ ഇത്തവണ ഐപിഎൽ കളിയ്ക്കാൻ സാധിക്കില്ല. താരലേലത്തിൽ ആരും തനിക്ക് വേണ്ടി എത്തിയില്ല. അതെന്നെ അത്ഭുതപ്പെടുത്തി. 150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ല എന്നത് വിഷമം ഉണ്ടാക്കിയതായും, തീരുമാനങ്ങൾ എടുക്കുന്നത് ഐപിഎൽ ടീമുകളാണ് എന്നും, തനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല എന്നും ഉമേഷ് യാദവ് വ്യക്തമാക്കി.
Read more

ടീം പ്രഖ്യാപനം വൈകി; കോച്ചും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ പൊരുത്തക്കേടുകൾ?

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകിയതിന് കാരണം കോച്ചും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള പൊരുത്തക്കേടുകൾ. രണ്ടാം വിക്കറ്റ് കീപ്പർ ആരാവണം എന്നതടക്കമുള്ള വിഷയങ്ങളിൽ സെക്ഷൻകമ്മിറ്റിയും പരിശീലകനും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേടുകൾ അടക്കമുള്ള വിഷയങ്ങളാണ് ടീം പ്രഖ്യാപനം വൈകിയതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം വിക്കറ്റ് കീപ്പർ ആയി മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്നതായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യം. എന്നാൽ ഋഷഭ് പന്ത് തന്നെ ആ സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടിൽ സെലക്ഷൻ […]
Read more

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ദുബായിൽ ടീമിനെ നയിക്കും, ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും, ശ്രേയസ് അയ്യരും ടീമിൽ ഇടം നേടി. കെഎൽ രാഹുലും ഋഷഭ് പന്തുമാണ് രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ടീമിൻ്റെ ഭാഗമാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം രോഹിത് ശർമ്മ (captain), ശുഭ്മാൻ ഗിൽ (vice -captain), കെ […]
Read more

ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചീഫ് അജിത് അഗാർക്കറും വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം പത്രസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കും. ചാമ്പ്യൻസ് ട്രോഫി വരെ രോഹിത്‌ ശർമ ഇന്ത്യൻ ക്യാപ്‌റ്റനായി തുടരും. ജസ്പ്രിത് ബുംമ്രയും സഞ്ജു സാംസണും, കരുൺ […]
Read more

താരങ്ങൾക്ക് പുതിയ പെരുമാറ്റചട്ടവുമായി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കം നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. മത്സരത്തിനായി പങ്കെടുക്കാന്‍ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇളവ് വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുമതി വേണം. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണം. പരമ്പരയ്ക്കിടെ പരസ്യ […]
Read more

സര്‍ഫറാസ് ഖാനെതിരെ കോച്ച് ഗൗതം ഗംഭീര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ്

യുവ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ആണെന്ന് ഗംഭീർ പറഞ്ഞു. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഗംഭീർ ഉന്നയിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer