Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകന്റെ പൂജ

കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തി. ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ചിരുന്നത്. അമ്മ മരിച്ചതിന് ശേഷം ആരെയും വീടിനുള്ളിലേക്ക് കൃഷ്ണസ്വാമി പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്ത വിട്ടയച്ചു

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യംചെയ്ത ശേഷം റിബേഷിനെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘം റിബേഷിനെ ചോദ്യം ചെയ്തത്. കേസിൽ റിബേഷ് രണ്ടാം പ്രതിയാണ്. നേരത്തെ രണ്ട് തവണ റിബേഷിനെ അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് റിബേഷ് മുൻകൂർ ജാമ്യത്തിന് […]
Read more

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ 323-ാം വകുപ്പ് കൂടി ചുമത്തും

കൊച്ചി: മഹാരാജാസ് കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന ആവശ്യവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. അഭിമന്യുവിനെ മർദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് […]
Read more

വനിതാ സഹപ്രവർത്തകയ്ക്ക് നേരെ അസഭ്യം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ആരോപണവിധേയനായ ശ്രീജിത്തിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ കേന്ദ്രത്തിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ പൊലീസ് […]
Read more

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപ്പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് എടുത്തത്. മൂല്യനിർണയത്തിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യനിർണയം നടത്തിയതെന്നാണ് കണ്ടെത്തൽ. വിവരണാത്മക ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ, മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന വിവേചന അധികാരം ദുരുപയോഗം […]
Read more

പലിശരഹിത കേന്ദ്ര വായ്പ വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിപ്പ്; പ്രതി പിടിയിൽ

പത്തനംതിട്ട: കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ പി.കെ. ഭാസ്കരന്റെ മകൻ അജികുമാർ (38) ആണ് കീഴ്വായ്പൂർ പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിൽ നിന്നാണ് പ്രതി 2024 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി 18 ലക്ഷം രൂപ കൈപ്പറ്റിയത്. കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനമാണ് പ്രതി മുന്നോട്ടുവെച്ചത്. എന്നാൽ […]
Read more

വയനാട്ടിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസുകാരനെ മർദിച്ചെന്ന് പരാതി

വയനാട്: ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ചിനിടെ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സംഭവത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ഒരു പോലീസുകാരന്റെ മുഖത്ത് അടിച്ചെന്ന പരാതിയുണ്ട്. തുടർന്ന് പോലീസുകാരനും ഗൗതം ഗോകുൽദാസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മറ്റ് പ്രവർത്തകർ ഇടപെട്ട് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി നീക്കം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) മുന്നോട്ട് പോകുന്നു. അന്വേഷണത്തിൽ, മുൻ ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശനും മുൻ തിരുവാഭരണം കമ്മീഷണർ റെജിലാലിനും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി എസ്‌ഐടി കണ്ടെത്തി. വ്യാജരേഖകൾ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകൾ റെജിലാലിനെതിരെ കണ്ടെത്തിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2020 മുതൽ 2025 വരെ ജോലി ചെയ്ത ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്കും എസ്‌ഐടി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ […]
Read more

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് മാസത്തോളം ജിദ്ദ ജയിലിലായിരുന്ന മുഹമ്മദ് അലിയെ ഡൽഹിയിലെത്തിച്ച ശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് അലി കേസിലെ പ്രധാന പ്രതികളിലൊരാളാണ്. 2022 ഏപ്രിൽ 16നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് പ്രതികാര നടപടിയുടെ ഭാഗമായി ശ്രീനിവാസനെ […]
Read more

ശബരിമല സ്വര്‍ണക്കൊളള കേസ്; പി.എസ്. പ്രശാന്തും എ. അജികുമാറും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണപ്പൂശലുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം എ. അജികുമാറിന്റെയും അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് നടപടി. ഇരുവരെയും വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. രാവിലെ വീട്ടിലെത്തിയാണ് എസ്‌ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ എ. അജികുമാറിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix