Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ടാം പ്രതി കട്ടു പൂച്ചനെ വെറുതെ വിട്ടു

കൊച്ചി: കുറുവ സംഘം പ്രതികളായ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സന്തോഷ് ശെൽവത്തിന്റെ ശിക്ഷ ഉടൻ പ്രഖ്യാപിക്കും. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവവും അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കട്ടുപൂച്ചനെ കോടതി കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കുറുവ സംഘം ആലപ്പുഴയിൽ വ്യാപകമായി മോഷണം നടത്തിയത്. മുഖംമൂടി ധരിച്ച് വീടുകളുടെ പിൻവാതിലിലൂടെ […]
Read more

12-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വർഷം കഠിനതടവ്

കവരത്തി: ബന്ധുവായ 12 വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ച് കവരത്തി ജില്ലാ പോക്‌സോ കോടതി. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കോടതി ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ കൗൺസലിംഗിനിടെ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
Read more

പൂജയുടെ പേരിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജിനെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിറ്റൂരിലെത്തിയ സിറാജ്, പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. മകൾക്ക് പ്രേതബാധയുണ്ടെന്നും അത് പൂജയിലൂടെ മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ അമ്മയുടെ വിശ്വാസം നേടിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അമ്മയെയും 16-കാരിയെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തിയ സിറാജ്, പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ […]
Read more

സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം തട്ടിപ്പ്; മുൻ ജീവനക്കാർ പിടിയിൽ

കൊച്ചി: കൊച്ചി തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ഹോളി ക്രോസ് നഗർ സ്വദേശിനി എം.എ. സനമോൾ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ കൗണ്ടറിൽ നിന്ന് പണം […]
Read more

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികളുടെ ജാമ്യഹർജി വീണ്ടും തള്ളി

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികളുടെ ജാമ്യഹർജി കോടതി വീണ്ടും തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഹർജി തള്ളിയത്. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം കൂടി ജയിലിൽ തുടരേണ്ടിവരും. അതിന് ശേഷമേ സ്വാഭാവിക ജാമ്യം ലഭിക്കുകയുള്ളൂ. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ജാമ്യം അനുവദിച്ചാൽ […]
Read more

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കേസ്; വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ മന്ത്രിയാക്കാമെന്ന് പറഞ്ഞ് വ്യാജ ഫോൺവിളി നടത്തിയ കേസിൽ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ സിം കാർഡ് തന്റേതാണെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ, ഫോൺവിളിയുമായി തനിക്ക് ബന്ധമില്ലെന്നും മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നും ഇയാൾ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രൂപീകരിച്ച പ്രത്യേക […]
Read more

ജാതി അധിക്ഷേപവും പീഡനവും; മലയാള സർവകലാശാലക്കെതിരെ പരാതി

മലപ്പുറം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബു ജാതി അധിക്ഷേപം നടത്തിയെന്നും പരാതി നൽകിയിട്ടും സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നുമാണ് വിദ്യാർഥിനിയുടെ ആരോപണം. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി 2024-ലാണ് പരിസ്ഥിതി പഠന വിഭാഗത്തിൽ ഗവേഷണത്തിന് ചേർന്നത്. പ്രവേശനം ലഭിച്ച സമയത്ത് വിഭാഗം ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പലതവണ ജാതി അധിക്ഷേപം നടത്തിയെന്നും ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യിപ്പിച്ചെന്നും അവർ ആരോപിച്ചു. രണ്ട് വർഷമായിട്ടും ഗവേഷണത്തിന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും […]
Read more

സ്വത്ത് തട്ടാന്‍ വ്യാജ പോക്‌സോ കേസ്; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം

മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചെന്നും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇടുക്കി മുട്ടം സ്വദേശികളായ രമ്യ ജെ. കളപ്പുരയും ഭർത്താവ് ടിജോ ഫിലിപ്പും നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പറയുന്നതനുസരിച്ച്, പരാതിക്കാരിയുടെ ബന്ധുക്കൾക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാൻ സി.ഐ ശ്രമിച്ചു. ഇതിനായി തങ്ങളെയിരുവരെയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. കേസെടുത്തതിന് ശേഷം 3.5 […]
Read more

ഗൃഹനാഥനെ അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം കവർന്നു; കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ ഗൃഹനാഥനെ മദ്യം നൽകി അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം രൂപ കവർന്ന കേസിൽ കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളായ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരെയാണ് ആലപ്പുഴയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കണ്ടെത്തിയത്. ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യോമ മാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ മയക്കുമരുന്ന് ശേഖരം കുവൈത്ത് സുരക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എയർ ഫ്രൈറ്റ് വഴി എത്തിയ തപാൽ പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 10 ബൾബുകൾക്കുള്ളിൽ പുസ്തകത്തിന്റെ രൂപത്തിൽ ഒളിപ്പിച്ച 210 ലഹരിമരുന്ന് ഷീറ്റുകൾ കണ്ടെത്തി. പാഴ്സൽ കൈപ്പറ്റാനെത്തിയ ആദ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix