സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്: സംഭവം പാലക്കാട്

പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും യുവാവ് വീട്ടില്‍ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷാണ് അക്രമം നടത്തിയത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ […]
Read more

യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് കേസ്; കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ പിടിയിൽ

തൃശൂര്‍: യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ എറണാകുളത്ത് നിന്നും പിടിയിലായി. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുമായി പ്രതി നടത്തിയ ചാറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തില്‍ 2022ല്‍ തൃശൂര്‍ റൂറല്‍ […]
Read more

ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാസർകോട് : കുറ്റിക്കോൽ പുണ്യംകണ്ടത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് (49) ഭാര്യയെ വെട്ടിയ ശേഷം തൂങ്ങി മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. പരുക്കേറ്റ ഭാര്യ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്. തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങി മരിച്ചു. സ്റ്റെയർ കെയ്സിനോടു ചേർന്നാണ് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Read more

കോഴിക്കോട് സ്വദേശി വിജിലിന്റെ തിരോധാനം; മൃതദേഹ അവശിഷ്ടം കണ്ടെത്തി

കോഴിക്കോട്: ആറ് വർഷങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൾ കണ്ടെത്തി. സരോവരം പാർക്കിലെ ചതുപ്പിൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. കാണാതായ വിജിലിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൊലീസ് ഒരു മാസത്തോളമായി മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഒരു ഷൂ ലഭിച്ചതിനെ തുടർന്ന് ഈ പരിസരത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ കേസിൽ നിർണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. വിജിലിനെ ചതുപ്പിൽ കുഴിച്ചു […]
Read more

മുറി വൃത്തിയാക്കുന്നതിനിടയിൽ തർക്കം; മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡാലസ്: യുഎസിൽ തർക്കത്തെത്തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലിൽ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിച്ചത്. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ […]
Read more

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ ആക്രമിച്ചു: യുവാവിനായി തെരച്ചിൽ തുടരുന്നു

കൊച്ചി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകനുവേണ്ടി അന്വേഷണം തുടരുന്നു. കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കലൂരിൽ ഗ്രേസി ഒരു കട നടത്തിവരികയായിരുന്നു. ഇവിടേക്കെത്തിയ ഇരുപത്തിമൂന്നുകാരനായ മകൻ ഷെഫിൻ ജോസഫും ഗ്രേസിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ യുവാവ് ഗ്രേസിയുടെ ശരീരത്തിൽ മൂന്നുതവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗ്രേസിയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷെഫിൻ ലഹരിക്കടിമയാണെന്നാണ് റിപ്പോർട്ടുകൾ. 2015 -2020 കാലയളവിൽ […]
Read more

കുക്കർകൊണ്ട് 50 കാരിയുടെ തലയ്ക്കടിച്ചു, പിന്നാലെ കഴുത്തറുത്തു കൊന്നു

ഹെെദരാബാദ്: വീട്ടമ്മയെ കെട്ടിയിട്ട് പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. ഹെെദരാബാദിൽ പട്ടാപ്പകലാണ് ക്രൂര കൊലപാതകം നടന്നത്. സെെബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രേണു അഗർവാൾ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരായ രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച വെെകിട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റിൽ ജോലിക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഹർഷയും മറ്റൊരു […]
Read more

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

മലപ്പുറം: വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതി പിടിയിൽ. എടപ്പറ്റ തൊടുക്കുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസാണ് (42) പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വത്ത് കവർന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ രണ്ടിന് പോത്തുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്‍സ്‌പെക്ടര്‍ സി.എന്‍. സുകുമാരനും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് […]
Read more

എസിയുടെ തണുപ്പ് പോരാ; ക്ലീനറെ മർദിച്ച് യാത്രക്കാർ

കോഴിക്കോട്: ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്. തളിപ്പറമ്പിൽ നിന്നു കയറിയ രണ്ടു പേരാണ് മർദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മർദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ […]
Read more

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ കുത്തിക്കൊന്നു

തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് മരിച്ചത്. മകന്‍ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്. ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.