Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ നിന്ന് കാണാതായതായി കൊണ്ടോട്ടി എഎസ്പി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച ആഭരണങ്ങളാണ് അപ്രത്യക്ഷമായതെന്നാണ് റിപ്പോർട്ട്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് […]
Read more

ഭർത്താവിനെ ചുറ്റികകൊണ്ട് കൊലപ്പെടുത്താൻ ശ്രമം; ഭാര്യ അറസ്റ്റിൽ

തൃശ്ശൂർ: ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30) അറസ്റ്റിൽ. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കുന്നതിനായി ഡീനസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, കേസിലെ അന്വേഷണത്തിൽ എസ്‌ഐടി മുന്നോട്ടുപോകുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. അന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നും അതിൽ തനിക്ക് പ്രത്യേക പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയാണെന്നും മറ്റൊന്നും ചെയ്യാനില്ലെന്നും കെ. […]
Read more

ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡനം; പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാനൂർ കൊളവല്ലൂരിലെ ഒരു വീട്ടിൽ പെൺകുട്ടിയെ തടവിൽ പാർപ്പിച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു. അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം […]
Read more

പെൺ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി; 59കാരനെ പിടികൂടി പൊലീസ്

കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പെരുമ്പാവൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം കേരളത്തിലേക്ക് കടന്നുവന്ന പ്രതി മുടിക്കലിലും പിന്നീട് പെരുമ്പാവൂരിലും ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. ഒരു ആഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പശ്ചിമബംഗാളിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. പിടിയിലായ പ്രതിയെ […]
Read more

തൃശ്ശൂരിൽ 2.5 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ടര കോടി രൂപ വിലമതിക്കുന്ന 2.5 കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ തൃശ്ശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പിയാണ് അറസ്റ്റിലായത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്. വീടിന്റെ പറമ്പിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിനുള്ളിൽ […]
Read more

55കാരനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: കുടുംബവുമായി അകന്ന് കഴിയുന്ന അച്ഛനെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളംകെട്ടുവിളയിൽ സ്‌ക്രാപ്പ് ഷോപ്പ് നടത്തുന്ന മുരുകൻ (55) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ കടയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മക്കളായ സെൽവി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ഏതാനും […]
Read more

അങ്കണവാടിയിൽ രണ്ടുവയസുകാരനെ സഹപാഠി കടിച്ചുപരിക്കേൽപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സിഡ്‌കോയിലുള്ള പ്രീ സ്‌കൂളിൽ രണ്ടുവയസുകാരന് സഹപാഠിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. അങ്കണവാടി ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ 22നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വനിതാ കെയർടേക്കർ നാല് ആൺകുട്ടികളുമായി മുറിയിലിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അല്പസമയത്തിനുശേഷം ഒരു കുട്ടി പുറത്തുപോകാൻ ശ്രമിച്ചപ്പോൾ കെയർടേക്കർ ആ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയും ബാക്കി മൂന്ന് കുട്ടികളെയും മുറിക്കുള്ളിലാക്കി വാതിൽ പൂട്ടുകയുമായിരുന്നു. മുറിയിൽ അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ ഭയന്നുപോയ […]
Read more

അയോധ്യ സംഭാവനാ തട്ടിപ്പ്; ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. എസ്‌ഐടി റിപ്പോർട്ടിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇതിനിടെ, തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ജീവനക്കാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ചമ്പത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള ജീവനക്കാരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix