Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് അസം പോലീസ്; രണ്ട് ഉൾഫ കമാൻഡർമാർ പിടിയിൽ

ഗുവാഹത്തി: അസം പോലീസിന്റെ നിർണായക നീക്കത്തിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു. സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത സംഘടനയായ ഉൾഫ (ഇൻഡിപെൻഡന്റ്) ആസൂത്രണം ചെയ്ത ആക്രമണമാണ് പോലീസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉൾഫയുടെ രണ്ട് കമാൻഡർമാരായ ഹുമൻ ജോതി ബർവ, പപ്പു മോറൻ എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, വെടിയുണ്ടകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവയും പിടിച്ചെടുത്തു. കാട്ടിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ […]
Read more

‘ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്’; ഇത് വ്യാജമാണ്, കെണിയിൽ വീഴരുതെന്ന് MVD

തിരുവനന്തപുരം: വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഈ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. “ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് […]
Read more

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികളെ അറസ്റ്റ് ചെയ്തു

ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ 30-ത്തിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. റിക്ഷാ തൊഴിലാളി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിറ്റതിനെ തുടർന്നാണ് ക്രൂരത നടന്നതെന്ന് പോലീസ് അറിയിച്ചു. പിന്നീട് കുട്ടിയെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി പലർക്കും കൈമാറി പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. പ്രതികൾ കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളും മാനേജർമാരുമടക്കം ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ […]
Read more

ഹേമചന്ദ്രൻ കൊലക്കേസ്; ആറാം പ്രതിയായ ലീബ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിലെ ആറാം പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. തുടർന്ന് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്. കേസിലെ മറ്റ് പ്രതികൾ അറസ്റ്റിലായ സമയത്ത് ലീബ വിദേശത്തായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്തി ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നെങ്കിലും അവർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. 2024 […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരന്‍ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം […]
Read more

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; ജാർഖണ്ഡിൽ അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

റാഞ്ചി: മദ്യപാനത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് അച്ഛനെ കോടാലി കൊണ്ട് മകൻ വെട്ടിക്കൊന്നു. സംഭവത്തിൽ അര്‍ജുന്‍ കര്‍മാലി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ കരിപാനി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അർജുൻ കർമാലി അമ്മാവന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഇതിനെ തുടർന്ന് പിതാവ് ജയ്‌ലാൽ കർമാലി മകനെ ശാസിക്കുകയും മദ്യപാന ശീലത്തെ ശക്തമായി വിമർശിക്കുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ അർജുൻ സമീപത്തുണ്ടായിരുന്ന […]
Read more

മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് പിടിയിൽ

മുംബൈ: ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15,000 പേരെ കൊല്ലുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് പ്രതി ഫയാസ് പ്രേംജി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. വേദനസംഹാരികളാണെന്ന് പറഞ്ഞ് ആളുകൾക്ക് ഗുളികകൾ നൽകിയതായി കണ്ടെത്തി. മൂന്ന് വനിതാ വോളന്റിയർമാർ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അപകടകരമായ പൊടി കണ്ടെത്തിയത്. ഇവർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും […]
Read more

‘മർദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചിരുന്നു’; യുവതിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: ഒന്നരവർഷം മുൻപ് വിവാഹിതയായ യുവതിയെ തിരുവനന്തപുരം മണക്കാട്ടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വടശ്ശേരിക്കോണം സ്വദേശിനിയായ ആരതി (26)യാണ് മരിച്ചത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് ചോദ്യം ചെയ്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. 2024 ഡിസംബറിലായിരുന്നു കല്ലറ ഭരതന്നൂർ സ്വദേശിയായ അതുലുമായുള്ള ആരതിയുടെ വിവാഹം. ആറുമാസം മുൻപാണ് ദമ്പതികൾ മണക്കാട്ടെ വാടകവീട്ടിലേക്ക് താമസം […]
Read more

PSC പരീക്ഷയില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് […]
Read more

ഡ്രൈഡേയിൽ കാറിൽ അനധികൃത മദ്യവിൽപ്പന; 70-ലേറെ കുപ്പികളുമായി യുവാവ് പിടിയിൽ

കൊച്ചി: ഡ്രൈഡേയിൽ നഗരത്തിൽ കാറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ സ്വദേശിയായ ശുഹൈബ് (39) ആണ് പിടിയിലായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാൾ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70-ലധികം കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം (ഏകദേശം 40 ലിറ്റർ) കൂടാതെ 48 ബോട്ടിൽ ബിയർ (31.2 ലിറ്റർ)യും പോലീസ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix