Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സോപ്പ് രൂപത്തിൽ മയക്കുമരുന്ന് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന 3.5 കിലോ മെത്താക്വാലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ ഇരുവരെയും രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ സംഘം നിരീക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് […]
Read more

ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ താൽക്കാലികമായി തടഞ്ഞത്. കേസിന്റെ വിചാരണ ഈ മാസം 18-ന് ആരംഭിച്ചിരുന്നു. ഒന്നാം സാക്ഷിയായ റിയാസിനെ വിസ്തരിച്ചതിനെതിരെ പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും […]
Read more

നെയ്യാറ്റിൻകരയിൽ 4100 കിലോ പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിൽ

തിരുവനന്തപുരം: എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഞായറാഴ്ച രാത്രി ഉച്ചക്കടയും പുഞ്ചക്കരിയും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ബീമാപള്ളി സ്വദേശി അമീൻ (42) ആണ് കേസിൽ പിടിയിലായത്. ഇയാളെ പിഴ ഈടാക്കി ശേഷം വിട്ടയച്ചതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചും ചേർന്നാണ് പരിശോധന നടത്തിയത്. ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഉച്ചക്കടയിൽ സ്‌കൂട്ടറിലെത്തിയ അമീൻ കടയിൽ […]
Read more

ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന റാം റഹീമിന് വീണ്ടും പരോൾ

ജയ്പുർ: ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ന് വീണ്ടും പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളിലാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ലഭിക്കുന്ന 16-ാമത്തെ പരോളാണിത്. ഇക്കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. 2026-ൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് പരോൾ അനുവദിക്കുന്നത്. ശിക്ഷിക്കപ്പെട്ടതിന് ശേഷം ആകെ 3,193 ദിവസങ്ങളിൽ […]
Read more

ഭർത്താവിനെ ഷോക്കടിപ്പിച്ചുകൊന്ന ഭാര്യയും അനിയത്തിയും പിടിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മജ്ഹോല സ്വദേശി പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവന്നു. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിതബന്ധം പവൻ അറിയുകയും അതിനെ തുടർന്ന് […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ വിചാരണ 29-ന് നടക്കും

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താര നടപടികൾ പൂർത്തിയായി. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് നാല് മാസത്തിലേറെ നീണ്ട വിചാരണ നടപടികൾ നടന്നത്. കേസിലെ പ്രതി ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി അറിയിച്ചു. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവമാണ് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നത്. സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും വൈരാഗ്യമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ […]
Read more

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് നേരെ ആക്രമണം

കോയമ്പത്തൂർ: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പ്രതികാരമായി യുവതിയുടെ വീടിന് നേരെ മണ്ണെണ്ണ നിറച്ച കുപ്പികൾ എറിഞ്ഞ് ആക്രമണം. കോയമ്പത്തൂർ തൊണ്ടമുത്തൂരിനടുത്ത് നടന്ന സംഭവത്തിൽ നാലംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31-ലധികം കേസുകളിൽ പ്രതിയായ കാർത്തിക് അഥവാ മാരിയപ്പനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം കാർത്തിക്കും മൂന്ന് സുഹൃത്തുക്കളും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി. വീടിന് പുറത്തുനിന്ന യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും […]
Read more

സിഎംആർഎൽ കേസ്; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ നീങ്ങി. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരും ചേർന്ന് നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. എന്നാൽ ഇഡിയുടെ അന്വേഷണം തുടർന്നുകൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതോടെ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇനി അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകേണ്ടിവരും. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സിഎംആർഎല്ലിനെതിരെയുള്ളത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മുൻ […]
Read more

കോഴിക്കോട് ലഹരിമരുന്ന് വേട്ട; 38 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ടയിൽ 38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശിയായ സാജിദ് ജമാലിനെയാണ് ചൊവ്വാഴ്ച രാവിലെ ആറോടെ സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മുമ്പ് പലതവണ ലഹരിക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ സാജിദ് വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായതോടെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലാകാതിരിക്കാൻ […]
Read more

ലെവൽക്രോസ് അടക്കാതെ ഗേറ്റ് കീപ്പർ ഉറങ്ങി; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടക്കാതിരുന്നതിനെ തുടർന്ന് ഹരിപ്പാട്ടിന് സമീപം വലിയ അപകടം ഒഴിവായി. ആയാപറമ്പ് ആലിചുവട് ലെവൽ ക്രോസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴയിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ–തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനാണ് ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടതോടെ നിർത്തിയത്. ലെവൽ ക്രോസിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിനിന് മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിച്ചില്ല. ഇതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഉറങ്ങിപ്പോയതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix