കോട്ടയം ബിസിനസ് ഉടമകളുടെ ഇരട്ട കൊലപതാകം: പ്രതി അന്യസംസ്ഥാന തൊഴിലാളി?
കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളിയെന്ന് പ്രാഥമിക നിഗമനം. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീടിനുള്ളിൽ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുറച്ച നാളുകൾക്കു മുൻപ് വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് നയിച്ചതെന്ന് സംശയത്തിലാണ് പോലീസ്. രണ്ട് മുറികളിലായാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. […]
Read more