Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

കൊല്ലം: വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്യാണി (45), പാർവ്വതി (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ഇവർ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലേക്ക് പോകാനായി വിളിച്ച ഓട്ടോറിക്ഷയിൽ ആദ്യം കല്യാണി കയറി. പിന്നാലെ പാർവ്വതി വയോധികയെയും അതേ ഓട്ടോറിക്ഷയിൽ കയറ്റി. യാത്രയ്ക്കിടെ ഇരുവരും ചേർന്ന് […]
Read more

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ പൊലീസുകാരൻ മർദിച്ചു; വീഡിയോ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ഒരു ട്രാഫിക് പൊലീസുകാരൻ മർദിക്കുന്നതായി കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. മെയ് 26-ന് സുധമ നഗർ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഡിയോയിൽ, പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഓട്ടോ ചെറിയ രീതിയിൽ ഇടിച്ചതിനെ തുടർന്ന് പൊലീസുകാരൻ രോഷാകുലനാകുന്നതാണ് കാണുന്നത്. ഉടൻ തന്നെ ഓട്ടോ ഡ്രൈവറെ നിർത്തിച്ച് ഇറങ്ങാൻ ആവശ്യപ്പെടുകയും, ഡ്രൈവർ കൈകൂപ്പി ക്ഷമാപണം നടത്തിയിട്ടും പൊലീസുകാരൻ അദ്ദേഹത്തെ മർദിക്കുന്നതായും ദൃശ്യങ്ങളുണ്ട്. സംഭവം […]
Read more

‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർക്കെതിരെ ലൈംഗിക പീഡന പരാതി

‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തിൽ ചണ്ഡീഗഡ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതി. ലൈംഗിക പീഡനത്തിനൊപ്പം അന്യായമായി തടഞ്ഞുവെച്ചതും മദ്യത്തിൽ ലഹരിവസ്തു കലർത്തി നൽകിയതുമാണ് പരാതിയിലെ മറ്റ് ആരോപണങ്ങൾ. 2025 സെപ്റ്റംബറിലാണ് യുവതി സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകന്റെ പരിചയത്തിലൂടെയാണ് സിനിമയുടെ അണിയറപ്രവർത്തകരുമായി ബന്ധപ്പെടുകയും ജോലി […]
Read more

പ്രീ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പാരീസിൽ വ്യാപക അന്വേഷണം

പാരീസ്: സ്കൂളുകളിലും ഡേകെയർ കേന്ദ്രങ്ങളിലും കുട്ടികൾക്ക് നേരെയുണ്ടായ അതിക്രൂര പീഡനാരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ വ്യാപക അന്വേഷണം. ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരീസിലെ 84 പ്രീ സ്കൂളുകളും ഇരുപതിലധികം പ്രൈമറി സ്കൂളുകളും പത്തോളം ഡേകെയർ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രീ സ്കൂളുകളിൽ പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികളാണ് നിരവധി ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള പ്രവർത്തനങ്ങൾ എന്നിവ മേൽനോട്ടം […]
Read more

ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു; ഭർത്താവടക്കം ഏഴുപേർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ 26 വയസ്സുള്ള യുവതിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാൽ ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും, മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ട്. മേയ് 11-ന് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് തന്നെ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനകം ഇയാളും കാണാതായതോടെ സംശയം […]
Read more

വ്യാജ ‘പരിവാഹൻ’ പോർട്ടൽ നിർമിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ 24-കാരൻ പിടിയിൽ

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ പരിവാഹൻ സേവയെ അനുകരിച്ച് വ്യാജ പോർട്ടൽ ഒരുക്കി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ 24-കാരൻ ഡൽഹി പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ അൻഷുൽ യാദവാണ് അറസ്റ്റിലായത്. എംസിഎ ബിരുദധാരിയായ ഇയാൾ ‘parivahan.online’ എന്ന പേരിൽ യഥാർത്ഥ സർക്കാർ വെബ്‌സൈറ്റിനെപ്പോലെ തോന്നുന്ന വ്യാജ പോർട്ടൽ നിർമ്മിച്ചതായി പോലീസ് അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ആർ.സി. ബുക്ക് സേവനങ്ങൾ, നികുതി അടയ്ക്കൽ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ തേടിയെത്തുന്ന ആളുകളെയാണ് ഇയാൾ പ്രധാനമായും […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കവർച്ച; 78 ഗ്രാം സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും ചില നാണയങ്ങളുമാണ് നഷ്ടമായതെന്നാണ് വിവരം. ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല. അതിന് പകരമായി ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. “വൈര നമ” എന്ന ആഭരണവും കഴിഞ്ഞ ആറുമാസമായി കാണാതായിരിക്കുകയാണ്. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് […]
Read more

മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം: ഷോൺ ജോർജ്

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി ഇന്നലെ നീക്കിയതോടെയാണ് ഇപ്പോഴത്തെ നടപടികൾ ആരംഭിച്ചതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. നേരത്തെ ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും നിന്ന് സ്റ്റേ വാങ്ങി അന്വേഷണം തടസ്സപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സീരിയസ് ഫ്രോഡ് […]
Read more

രക്ഷാപ്രവർത്തനം കേസ്; എം ആർ അജിത് കുമാറിനെതിരെ കൂടുതൽ പേരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിൽ എം. ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ജീവനക്കാരുടെയും മൊഴികളാണ് ഇനി ശേഖരിക്കുക. നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധക്കാരെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുള്ളവർ മർദിച്ചതായി ആദ്യം കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ലോക്കൽ പൊലീസ് […]
Read more

ഇ.ഡി. റെയ്ഡ്; വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജനറെ വീടുകളിലും സിഎംആർഎൽ ഓഫീസുകളിലും ഇ.ഡി. നടത്തുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം രംഗത്ത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. പ്രതിഷേധ പരിപാടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് ഉണ്ടോയെന്ന സംശയവും പാർട്ടി ഉയർത്തി. പ്രതിപക്ഷ നേതാവിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix