Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെന്ഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരിയായ അയ്യപ്പൻ അയ്യർ ആണ് നടപടി നേരിട്ടത്. ക്ഷേത്ര ദർശനത്തിനായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതിന് മന്ത്രി എസ്. രമേശിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം മന്ത്രി ആണെന്ന് പൂജാരിക്ക് അറിയില്ലായിരുന്നു. പിന്നീട് മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ പൂജാരി മാപ്പ് എഴുതി […]
Read more

പൊലീസുകാരനെന്ന് നടിച്ച് ജ്വല്ലറിയിൽ നിന്ന് 2.60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു

കാസർകോട്: പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മനുവിനെതിരെ ബേക്കൽ പൊലീസ് അന്വേഷണം ശക്തമാക്കി. കടയുടമകൾക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ വരെ പഠിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 27ന് ഉച്ചയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് എന്നാണു പേരെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിലെത്തിയത്. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്. പണം ഓൺലൈനായി അയക്കാമെന്ന് പറഞ്ഞ പ്രതി ആദ്യം […]
Read more

ലഹരി മാഫിയയ്ക്കെതിരെ ‘സീറോ ടോളറൻസ്’; സ്വത്തുക്കൾ കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും ശക്തമായി അടിച്ചമർത്തുമെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. കേരള എക്‌സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ നിരീക്ഷണം, സൈബർ മോണിറ്ററിംഗ്, ശക്തമായ ഇന്റലിജൻസ് ശൃംഖല എന്നിവ ഉപയോഗിച്ച് ലഹരിമരുന്ന് വിതരണ ശൃംഖലകൾ തകർക്കുക എന്നതാണ് ലക്ഷ്യം. ലഹരി തടയുന്നതിനായി മൂന്ന് പ്രധാന തൂണുകളിൽ അധിഷ്ഠിതമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ലഹരിയുടെ ലഭ്യത കുറയ്ക്കുക, വിദ്യാലയങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുക, ലഹരിക്ക് […]
Read more

കായലിൽ കല്ലുകെട്ടി തള്ളിയ മൃതദേഹം; പ്രതി കുറ്റം സമ്മതിച്ചു

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവർന്നെടുക്കാനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ പ്രകാശൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട തങ്കമ്മ ഗ്യാസ് […]
Read more

ഗോവയിൽനിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ

കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലിൽ മുഹമ്മദ് തസ്ലീം എൻ.പി. (26) ആണ് പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിന് സമീപമുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്നിരുന്ന യുവാവിനെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. ഇതിനൊപ്പം 2510 രൂപ, ഒരു ഐഫോൺ, ആധാർ കാർഡ്, എടിഎം […]
Read more

ഭർത്താവിന്റെ രണ്ടാം വിവാഹം; അജ്മീറിൽ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കുടുംബ തർക്കത്തെ തുടർന്ന് നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ഗ്രാമമുഖ്യന്റെ ആദ്യഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. അജ്മീർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയിൽ കത്തിക്കൊണ്ടിരുന്ന സ്കോർപിയോ കാർ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ […]
Read more

പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ചു; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിക്കീഴ് സ്വദേശിയായ സോമനെയാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ കളിയാക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ അയൽവാസിയായ തങ്കച്ചൻ നാട്ടുകാരിയുടെ പേര് പറഞ്ഞ് സോമനെ പരിഹസിച്ചു. ഇതിൽ പ്രകോപിതനായ സോമൻ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

ലഹരി വേട്ട; പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം പൂന്തുറയിൽ വൻ ലഹരിവേട്ട. പൂന്തുറയിലെ പാഴ്‌സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ച ലഹരി തൂത്തുക്കുടി വഴി മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അൽത്താഫിനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് അയയ്ക്കാനായിരുന്നു പദ്ധതി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

CMRL-എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് സമൻസ് നൽകിയേക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പുതിയ തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉടൻ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനാണ് നീക്കം. വീണയുടെ മൊബൈൽ ഫോൺ പരിശോധനാഫലവും അന്വേഷണത്തിൽ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇഡി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടുൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി രേഖകൾ […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പാലക്കാട് DYFI നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചാത്തൻകുന്നിലുള്ള പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix