Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബുദ്ധമത സന്യാസി 11 കാരിയെ പീഡിപ്പിച്ചു; പീഡിപ്പിക്കാൻ കൂട്ടുനിന്നത് പെറ്റമ്മ

കൊളംബിയ: ശ്രീലങ്കയിൽ 11 വയസുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ മുതിർന്ന ബുദ്ധമത സന്യാസി അറസ്റ്റിൽ. 71 വയസുകാരനായ പല്ലേഗാമാ ഹെമാറത്താനയെ ശനിയാഴ്ച കൊളംബോയിലെ ആശുപത്രിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2022ൽ അനുരാധപുരയിലെ ഒരു ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായിരിക്കെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് പല്ലേഗാമാ ഹെമാറത്താനയ്ക്ക് നേരത്തെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. ഉടൻ അറസ്റ്റ് ചെയ്യണമെന്ന കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ശ്രീലങ്കയിലെ ബുദ്ധമത സമൂഹത്തിൽ […]
Read more

നോയിഡയിൽ നവവധു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ലക്‌നൗ: ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിന് പിന്നിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. മോണിക്കയുടെ പേരിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്നും അത് സ്വന്തമാക്കാനാണ് ഭർത്താവ് അനൂജ് ചൗഹാനും കുടുംബവും ചേർന്ന് കൊലപാതകം നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി 17നായിരുന്നു മോണിക്കയുടെയും അനൂജ് ചൗഹാന്റെയും വിവാഹം. മെയ് ഏഴിന് ഉച്ചയോടെ […]
Read more

വീണയുടെ സംശയത്തിൽ പിടിയിലായത് കൊടും ക്രിമിനൽ

കൊല്ലം: തീവണ്ടിയിലെ ജനറൽ കമ്പാർട്ട്മെന്റിൽ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ സനീഷ്(46) അറസ്റ്റിൽ. അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ കുട്ടി മുത്തച്ഛനൊപ്പം ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നത്. കൊല്ലം–ചെങ്കോട്ട പാതയിലെ പാലരുവി എസ്സ്പ്രെസ്സ് ട്രെയിനിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അതിക്രമം. തെങ്കാശിയിൽ നിന്ന് കുടുംബത്തോടൊപ്പം എടത്വാ പള്ളിയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടി പീഡനത്തിനിരയായത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് […]
Read more

പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; എസ്ഐക്കെതിരെ കേസ്

എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ […]
Read more

അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

എറണാകുളം: അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ രാജേഷിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ കേരളത്തിലെത്തിയത് എപ്പോഴാണെന്നും എവിടെയാണ് […]
Read more

64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; ഒരു കുടുംബത്തിലെ 6 പേർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള പഴയ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുൻപ് ഉണ്ടായ ആക്രമണക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ കേസ് നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ആരോപണം. അയൽവാസിയായ സത്താറും ഭാര്യയും മക്കളും ചേർന്നാണ് വിജയനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. […]
Read more

മലപ്പുറത്ത് ഷാപ്പിൽ കയറി മൊബൈൽ ഫോണും 8 പവനും കവർന്നു

മലപ്പുറം: വെങ്ങാട് മൂർക്കനാട് റോഡിലെ ഷാപ്പിൽ പട്ടാപ്പകൽ മോഷണം. ഷാപ്പുടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പ്രതികൾ കടന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. രണ്ട് പേർ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നൽകാനെന്ന ഭാവത്തിൽ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു. മറ്റേയാൾ ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന ഏകദേശം എട്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. ഇത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടു. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 […]
Read more

എറണാകുളത്ത് പൊലീസ് എസ്‌ഐക്കെതിരെ ലൈംഗികാതിക്രമ കേസ്

എറണാകുളം: എറണാകുളത്ത് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യം ചെയ്തുവെന്നാണ് ആരോപണം. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കൂടാതെ, ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം ലഹരി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് (പഞ്ചായത്ത് ഉണ്ണി) യെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19-നാണ് സംഭവം നടന്നത്. പഞ്ചായത്ത് നടയിൽ വെച്ച് മുൻവൈരാഗ്യത്തെ തുടർന്നു മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. […]
Read more

വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം; മുഖ്യപ്രതി നജീബ് അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി നജീബ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. കല്ലത്രാസ് മെഡിക്കൽ ടൂറിസം എന്ന വെബ്സൈറ്റ് വഴിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ റഷീദ ഉൾപ്പെടെ ആറുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇതിന് മുൻപായി കുന്നത്തുനാട് കുമാരപുരം മോറയ്ക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കാവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix