Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം; നടന്നുപോവുകയായിരുന്ന യുവതിയെ ചവിട്ടിവീഴ്ത്തി

കോഴിക്കോട്: മദ്യലഹരിയിൽ പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം. മദ്യലഹരിയിലായിരുന്ന യുവാവ് നടുറോഡില്‍ നടന്നുപോകുകയായിരുന്ന യുവതിയെ ചവിട്ടി വീഴ്ത്തി. കോഴിക്കോട് മുക്കം നഗരത്തിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തിരുവമ്പാടി സ്വദേശിയായ ഷിഹാബുദ്ദീനെന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളാണ് ആക്രമണത്തിനിരയായത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്നു ഇരുവരും. തുടര്‍ന്ന് ഷിഹാബുദ്ദീനും […]
Read more

തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം; പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ

അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനാൽ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായ അബൂബക്കറല്ല, മോഷണത്തിനെത്തിയ ദമ്പതികളാണു കൊലപാതകം നടത്തിയതെന്നു പിന്നീടാണ് പൊലീസ് കണ്ടെത്തിയത്. മരിച്ച സ്ത്രീയുടെ കാണാതായ ഫോൺ നേരത്തെ അറസ്റ്റിലായ അബൂബക്കർ തട്ടിയെടുത്തു നശിപ്പിച്ചെന്നായിരുന്നു […]
Read more

വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കൊടുങ്ങല്ലൂരിൽ കത്തിക്കുത്ത്

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വാക്ക് തർക്കം കലാശിച്ചത് കത്തിക്കുത്തിൽ എടവിലങ്ങ് കാരയിൽ ആണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ […]
Read more

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിപിടിയിൽ. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി […]
Read more

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: കേസില്‍ കൂടുതല്‍ പ്രതികള്‍

ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. സംഭവത്തില്‍ മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വയോധികയുടെ കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അബൂബക്കര്‍ മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയുമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അബൂബക്കര്‍ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം ദമ്പതികള്‍ മോഷ്ടിക്കാന്‍ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് […]
Read more

അടിമാലിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് തൊടുപുഴ ഉടുന്പന്നൂരിന് സമീപം പാറേക്കവലയിലെ വാടക വീട്ടിൽ മരിച്ച […]
Read more

പൊലീസുകാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ […]
Read more

ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; സംഭവം പാലക്കാട് മുതലമടയിൽ

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് മധ്യവയസ്കനെ രക്ഷപ്പെടുത്തിയത്. കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയിൽ ഹോം സ്റ്റേയിലും മറ്റിടത്തും […]
Read more

കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; യുവാക്കൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം. ബസ് ഡ്രൈവറെ മർദിച്ച ചെയ്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴഴ്ച രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിയാരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അരയങ്കാവ് സ്വദേശികളായ അഖില്‍,മനു എന്നിവരാണ് ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചത്. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ […]
Read more

വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തി മുങ്ങിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തിയ പ്രതിയെ പിടികൂടി. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശിയെയാണ് പിടിയിലായത്. വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് പൊലീസ് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കേസിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഓ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer