Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

പ്രണയം നിരസിച്ചതിന്റെ പക: 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ പ്രതികള്‍ കസ്റ്റഡിയില്‍

പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവം. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് കുത്തന്നൂരിലാണ് സംഭവം. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് […]
Read more

മദ്യം വാങ്ങാനെത്തിയ ആള്‍ ബിവറേജസ് മാനേജറുടെ തല ബിയര്‍ കുപ്പിക്ക്് അടിച്ചു പൊട്ടിച്ചു

കൊല്ലം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ മാനേജറുടെ തല അടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര ബിവറേജസ് ഔട്ട്‌ലെറ്റിലെ മാനേജര്‍ ബേസിലിനാണ് പരിക്കേറ്റത്. ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുഖത്തും തലക്കും പരിക്കുണ്ട് . എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മൂന്നുപേരാണ് മദ്യം വാങ്ങാനെത്തിയത്. അതിലൊരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന്റെ അകത്ത് ഹെല്‍മറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. എന്തിനാണ് ഹെല്‍മറ്റ് ധരിച്ചതെന്ന […]
Read more

കുടുംബപ്രശ്നം; സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബ വഴക്കിനെത്തുടർന്ന് സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആര്യനാട് തോളൂർ സ്വദേശിയായ രതീഷിനെയാണ് കൊക്ക് ഷിജു എന്ന സിജു കുമാർ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് നാലിന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജിൽ തോളൂർ മുതുവണ്ടാൻകുഴി എൽ.പി സ്‌കൂളിന് സമീപമുള വിമലാ ഭവനിൽ അതിക്രമിച്ച് കയറിയാണ് സിജു കുമാർ ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും രതീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രതീഷിനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആക്രമണശേഷം ഇയാൾ ഒളിവിൽ പോയി. വധശ്രമക്കേസുകളിൽ […]
Read more

അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിലേക്ക് യാത്ര പോയി. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ […]
Read more

വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ

ആലപ്പുഴ: മുഹമ്മ മുട്ടത്തിപറമ്പ് സ്വദേശി പുത്തൻവീട്ടിൽ തങ്കമ്മ(67) യുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല അപഹരിക്കുവാൻ ശ്രമിച്ചതിന് തണ്ണീർമുക്കം കണ്ണങ്കരസ്വദേശിയായ അഖിൽ നിവാസിൽ അരുൺ ബാബുവിനെ(26) മുഹമ്മ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുട്ടത്തിപറമ്പ് ഭാവന ഗാർഡൻസിന് തെക്ക് വശം റോഡിൽ വച്ചാണ് അരുൺ ബാബു തങ്കമ്മയുടെ മാല കവരുവാൻ ശ്രമിച്ചത്. തങ്കമ്മ വൈകിട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്ന് വരുമ്പോൾ റോഡരുകിൽ സ്കൂട്ടറുമായി കാത്ത് നിന്ന പ്രതി തങ്കമ്മയുടെ പിറകെ സ്കുട്ടറിൽ ചെന്ന് തങ്കമ്മയുടെ […]
Read more

കുവൈത്ത് വിഷമദ്യദുരന്തം; ഇന്ത്യക്കാരനടക്കമുള്ള മുഖ്യ പ്രതികൾ പിടിയിൽ

കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള സംഘമാണ് പിടിയിലായത്. സംഭവത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാനും, നേപ്പാളി പൗരൻ നാരായൺ […]
Read more

കോഴിക്കോട്ട് പശുവിനെ ചികിത്സിക്കാന്‍ ചെന്ന വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം

കോഴിക്കോട്: കൂത്താളിയില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ വിജിതയ്ക്കാണ് മര്‍ദനമേറ്റത്. പശുവിനെ ചികിത്സിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെതുടര്‍ന്ന് വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്

പാലക്കാട്: പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത് . ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി […]
Read more

ബെംഗളൂരുവിൽ എംഡിഎംഎ കടത്ത്; മുഖ്യകണ്ണി പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത് നൈജീരിയൻ സ്വദേശിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്.
Read more

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളം കാച്ചാണി വാർഡിൽ അരുവിക്കര അയണിക്കാട് അനു ഭവനിൽ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് ശനിയാഴ്ച വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തിൽ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പത്തിലായി. തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാൾ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer