സോനയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ ഒളിവിൽ പോയത് ദൂരപ്രദേശങ്ങളിലേക്കല്ലെന്ന നിഗമനത്തിൽ പൊലീസ്. പറവൂർ പാനായിക്കുളത്തെ വീട് പൂട്ടിപ്പോയ ഇവർ എറണാകുളം ജില്ലയിൽ തന്നെ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധുക്കളടക്കം താമസിക്കുന്ന പറവൂർ വെടിമറ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അന്യോഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് വെടിമറയിൽ നിന്ന് പാനായിക്കുളത്ത് വന്ന് താമസം ആരംഭിച്ചതാണ് റമീസിന്റെ കുടുംബം. എന്നാൽ ഇപ്പോഴും വെടിമറയിൽ ഇവർക്ക് അടുത്ത ബന്ധങ്ങളുണ്ട്. പാനായിക്കുളത്ത് […]
Read more

