Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടാതിരുന്നതിന് ഒൻപതുകാരിയെ കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

മുംബൈ: പുണെയിൽ ഒൻപത് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ശാന്താറാം ദുര്യോധൻ ചവാനും രണ്ടാംഭാര്യ ചിങ്കി ബോസ്ലെയും ആണ് പിടിയിലായത്. കൊല്ലപ്പെട്ടത് ശാന്താറാമിന്റെ ആദ്യവിവാഹത്തിലെ മകൾ അനാമികയാണ്. സ്കൂൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തുവന്ന പരീക്ഷാഫലത്തിൽ അനാമികയ്ക്ക് രണ്ടാം റാങ്കായിരുന്നു ലഭിച്ചത്. അതേസമയം, ശാന്താറാമിന്റെ രണ്ടാംഭാര്യയിലെ മകൻ ഒന്നാം റാങ്ക് നേടിയിരുന്നു. ഇതിനെ തുടർന്ന് സഹോദരനുമായി താരതമ്യം […]
Read more

‘ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല’; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി തിരുവോത്ത്

ബെംഗളൂരു: ബെംഗളൂരുയിൽ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനയായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് പാർവതി സംഭവത്തെക്കുറിച്ച് സംസാരിച്ചത്. സുനിതയെ ഉപദ്രവിക്കാൻ കഴിയാത്തതിന്റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് താരം ആരോപിച്ചു. ഇത് ആദ്യമായല്ല ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതെന്നും അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു. സുനിതയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്നും പാർവതി പറഞ്ഞു. […]
Read more

സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ നിന്ന് പിടിയിലായി. ബെംഗളൂരുവിൽ തെരുവുനായകൾക്കായുള്ള ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന മലയാളിയാണ് പ്രതി. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു സുനിത. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് ദീപക് കൃഷ്ണൻ സുനിതയെ അതിക്രൂരമായി മർദിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സുനിത തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 3-നാണ് ആക്രമണം നടന്നത്. സുനിതയുടെ […]
Read more

ഗേ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ വിളിച്ചുവരുത്തി ആക്രമണം; നാല് പേർ അറസ്റ്റിൽ

ബംഗളൂരു: ‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് പണവും തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. ബെംഗളൂരു ചിക്കജാല സ്വദേശിയും സിവിൽ എഞ്ചിനീയറുമായ 27 വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. ദർശൻ, രാജേഷ് എന്നിവരടക്കം നാല് പേരെയാണ് യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രതികൾ യുവാവിനെ ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഉടൻ യുവാവിനെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാളുടെ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് നാലു മാസം പൂർത്തിയാകുന്നതിനിടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31 വയസ്സുള്ള മലയാളി യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 10ന് ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പിറ്റേന്ന് തന്നെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇതിനുമുമ്പ് രണ്ട് ബലാത്സംഗ കേസുകൾ […]
Read more

കുടുംബ സ്വത്ത് തർക്കം; മകൻ പിതാവിനെ കുത്തിക്കൊന്നു

സേലം: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സന്നിയാസിഗുണ്ടു സ്വദേശിയായ ധനപാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധർ (42)നെ കിച്ചിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പ്രതിയുടെ സഹോദരി പ്രിയയ്ക്കും പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം നടന്നത്. പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ശ്രീധർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാര്യയോടൊപ്പം ശങ്കരി പ്രദേശത്താണ് താമസിച്ചിരുന്നത്. കിച്ചിപാളയത്തെ രാജപിള്ള കാട് പ്രദേശത്തുള്ള 10,000 ചതുരശ്ര അടി വരുന്ന കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി […]
Read more

ഭോപ്പാലിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; 75കാരനായ അഭിഭാഷകൻ അറസ്റ്റിൽ

ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുകാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മെയ് 3-നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി, കുട്ടിയെ സ്വന്തം പേരക്കുട്ടിയോടൊപ്പം കളിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. പ്രതിയെ കുട്ടി സ്നേഹത്തോടെ “നാന” എന്ന് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അതിക്രമം നടത്തിയതായാണ് പരാതി. പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് കുടുംബത്തോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചു. […]
Read more

കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം; പരാതി നൽകുന്നതിലെ താമസം മൂലം കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകുന്നതിലെ താമസം മാത്രം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിരീക്ഷണം നടത്തിയത്. 2010 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി […]
Read more

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിസ്റ്റിയെ കൊളക്കാട് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ സ്ഥലത്തെത്തിച്ചത്. ഏപ്രിൽ 24-ന് രാത്രി കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തിവന്ന താന്നിക്കുന്നിലെ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് […]
Read more

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ ചന്ദ്രനാഥിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix