കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ ചന്ദ്രനാഥിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.




