Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

തെരുവുനായ സംരക്ഷണ കേന്ദ്രത്തിലെ കൊലപാതകം; പ്രതി ദീപക് കൃഷ്ണയുടെ തട്ടിപ്പും കുറ്റവാളിത്തവും പുറത്ത്

കൊച്ചി: ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ തൃശൂർ സ്വദേശിനിയായ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണയുടെ കുറ്റവാളിത്ത പശ്ചാത്തലം പുറത്ത് വരുന്നു. കൊടുംക്രിമിനലും തട്ടിപ്പുകാരനുമായ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെ പലരിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നയാളാണ് ദീപക് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ വൈറ്റില പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തുകയും 500 രൂപ നോട്ടുകൾ കീറിയെറിയുകയും ചെയ്ത കേസുകളും […]
Read more

നാട്ടികയിൽ ലഹരി വില്പന നടത്തിയ 21കാരൻ പിടിയിൽ

തൃശ്ശൂർ: നാട്ടികയിൽ ലഹരി വിൽപ്പന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പ് നാട്ടിക ബീച്ച് സ്വദേശി വിഷ്ണു (37) വൻ ലഹരി ശേഖരവുമായി മാർച്ച് 9ന് പിടിയിലായിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് ആറര കിലോ കഞ്ചാവും വടിവാളുകൾ, കത്തി, എയർഗൺ, […]
Read more

മലപ്പുറത്ത് 19 കാരന്‍റെ മരണത്തിലെ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരിൽ 19കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് യാസറിനെ ഒരു മൊബൈൽ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോയതും ഷോപ്പിൽ വെച്ച് മർദിച്ചതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. എടവണ്ണപ്പാറയിൽ സുഹൃത്തുക്കളുമായി ഉണ്ടായ വാക്കേറ്റവും സംഘർഷവും മരണത്തിന് കാരണമായെന്നാണ് കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മൊബൈൽ മോഷണ ആരോപണം ഉയർത്തി […]
Read more

നാട്ടികയിൽ വൻ ലഹരിമരുന്ന് വേട്ട; 21കാരൻ അറസ്റ്റിൽ

തൃശൂര്‍: നാട്ടികയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് സ്വദേശിയായ നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. മാര്‍ച്ച് 9ന് നാട്ടിക ബീച്ച് സ്വദേശിയായ പുഞ്ചപ്പാടത്ത് വിഷ്ണു (37) വന്‍ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായിരുന്നു. ഇയാളുടെ വീട്ടിന്റെ ടെറസില്‍ ഒളിപ്പിച്ച നിലയില്‍ ആറര കിലോ കഞ്ചാവിനൊപ്പം അഞ്ച് വടിവാളുകള്‍, ഒരു […]
Read more

ഭാര്യയ്ക്ക് സൗന്ദര്യമില്ല; യുട്യൂബിന്റെ സഹായത്തോടെ കൊലപ്പെടുത്തി ടെക്കി ഭർത്താവ്

ആന്ധ്ര പ്രദേശ്: വിവാഹത്തിന് ശേഷം ഭാരം കൂടിയതിനെ തുടർന്ന് പരിഹാസങ്ങളും തർക്കങ്ങളും രൂക്ഷമായതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവമാണ് ആന്ധ്ര പ്രദേശിൽ പുറത്തുവന്നത്. കടപ്പ ജില്ലയിലെ പ്രൊഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യ പദ്മജയെ കൊലപ്പെടുത്തിയത്. മഡൂർ സ്വദേശിനിയായ പദ്മജ വിവാഹസമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടിയവളായിരുന്നു. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. ഭാരം കൂടുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ സ്ഥിരമായി തർക്കമുണ്ടായിരുന്നു. ഭാരം […]
Read more

മാർക്ക്ഷീറ്റ് തിരുത്തി; മകളെ കഴുത്തറത്ത് കൊന്ന് പിതാവ്

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 9 വയസ്സുകാരിയായ മകളെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. ദൗന്ദ് താലൂക്കിലെ ദിയുൽഗാവ് രാജെ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് പ്രതി. മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന മകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി മക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. സഹോദരൻ ലഭിച്ച റാങ്ക് മാറ്റി മകൾ മാർക്ക്ഷീറ്റ് തിരുത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. പ്രതികാരമായി ശാന്താറാം ചവാൻ യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറുത്ത് […]
Read more

ഇൻസ്റ്റഗ്രാം കെണി; ഒളിവിലിരുന്ന ഭർത്താവിനെ യുവതി പൊലീസിന് കൈമാറി

പ്രയാഗ്‌രാജ്: വീട്ടിൽ നിന്ന് പുറത്താക്കി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ പിടികൂടാൻ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് കെണിയൊരുക്കി യുവതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയായ സോണി ത്രിപാഠിയാണ് ഭർത്താവ് പ്രഭുദത്തിനെ നാടകീയമായി പൊലീസിന് കൈമാറിയത്. നാല് വർഷം മുമ്പ് സോണിയെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം പൊലീസിനെ വെട്ടിച്ച് നടന്നിരുന്ന പ്രഭുദത്തിനെ പിടികൂടാൻ യുവതി സോഷ്യൽ മീഡിയ വഴിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഇയാളുമായി പരിചയം സ്ഥാപിച്ച സോണി, തന്റെ യഥാർത്ഥ വ്യക്തിത്വം […]
Read more

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കായംകുളം: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ കുളങ്ങരേത്ത് ചിറയിൽ വീട്ടിൽ ഉനൈസിനെയാണ് (28) ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമത്തിന് പുറമെ സ്ഥാപനങ്ങൾക്ക് നേരെ സ്‌ഫോടകവസ്തു എറിയുക, നരഹത്യാശ്രമം തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള […]
Read more

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കബളിപ്പിച്ച് വാഹനം നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) നെയാണ് ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിന്നിൽ മറ്റൊരു സ്കൂട്ടറിൽ എത്തിയ പ്രതി, “ബാക്ക് ടയർ ഇളകുന്നു, നട്ട് ലൂസാണ്, വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം” എന്ന് പറഞ്ഞ് കബളിപ്പിച്ച് വാഹനം നിർത്തിച്ചതായാണ് വിവരം. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ട് […]
Read more

രേഖകളില്ലാത്ത ഒരുലക്ഷം രൂപയുടെ 25 കെട്ടുകളുമായി ഒരാൾ പിടിയിൽ

കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമിച്ച ഏകദേശം 25 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദ് ആണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. കൊല്ലം– ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്‌എച്ച്ഒ പ്രദീപ് പി.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ആനന്ദിന്റെ ബാഗ് പരിശോധിക്കുമ്പോഴാണ് പണം കണ്ടെത്തിയത്. ഒരു ലക്ഷം രൂപയുടെ 25 കെട്ടുകളായി പൊതിഞ്ഞ നിലയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix