കണക്കിൽപ്പെടാത്ത കോടിക്കണക്കിന് നോട്ടുകളുമായി 2 പേർ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റായ മുത്തങ്ങയില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 2 കോടിയിലധികം രൂപയുടെ കുഴല്‍പണമാണ് പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി മുള്ളന്‍കുന്ന് കണ്ടാക്കോല്‍ വീട്ടില്‍ അര്‍ഷാദ് (44), കൊടുവള്ളി മദ്രസ ബസാര്‍ പിലാത്തോട്ടത്തില്‍ വീട്ടില്‍ പി.ടി. ഇസ്മായില്‍ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇന്നലെ വൈകിട്ട് മുത്തങ്ങ തകരപ്പാടിയിലെ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. […]
Read more



