Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഹാന്‍സ് നല്‍കി; പലചരക്ക് കടയുടമ പിടിയിൽ

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തിയ കടയുടമ പിടിയിൽ. ഇതിനായി പലചരക്ക് കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. നല്ലളം കുന്നുമ്മലില്‍ മദ്രസക്ക് സമീപം പ്രവര്‍ത്തിക്കുന്ന എംവി സ്റ്റോര്‍ പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുല്ലവീട്ടില്‍ മുഹമ്മദ് അസ്ലമി(35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് […]
Read more

മണ്ണാ൪ക്കാട് കോളേജിൽ റാഗിങ് പരാതി

പാലക്കാട്: മണ്ണാ൪ക്കാട് കോളേജിൽ റാഗിങ് പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വ൪ഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മ൪ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വ൪ഷ വിദ്യാ൪ത്ഥികൾ ക്രൂരമായി മർദിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു. വിഗദ്ധ ചികിത്സയ്ക്കായി വിദ്യാ൪ത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. മുഹമ്മദ്‌ […]
Read more

മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവ൦; രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട്: മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ലഹരി മാഫിയാ സംഘം മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുചുകുന്ന് വിയ്യൂര്‍ സ്വദേശി നവജിത്ത് (24), ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ്(29) എന്നിവരാണ് അറസ്റ്റിലായത്. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും അരിക്കുളം- […]
Read more

പെറ്റിക്കേസുകളിൽ അഴിമതി നടത്തി തട്ടിപ്പ്; സംഭവം മുവാറ്റുപ്പുഴയിൽ

കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പൊലീസുകാരി പണം തട്ടിയത്.
Read more

യുവാവിനെ കത്തികൊണ്ട് ആക്രമിച്ച പ്രതികൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് […]
Read more

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: പാലക്കാട് വാളയാറിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

അമേരിക്കൻ സ്വദേശിയുടെ വീടും സ്ഥലവും ഉടമ അറിയാതെ മറിച്ചുവിറ്റു; പ്രതി പിടിയിൽ

തിരുവനന്തപുരം: വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും നഗരത്തിലെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി പിടിയിൽ. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ – സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ […]
Read more

അടുപ്പം സ്ഥാപിച്ച് പെൺകുട്ടികളുമായി അശ്ലീല ചാറ്റ്; പ്രതി പിടിയിൽ

ആലപ്പുഴ: സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിക്കുകയായിരുന്നു. എന്നാൽ […]
Read more

അവിഹിത ബന്ധം ആരോപിച്ച് പാകിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു,

കറാച്ചി: അവിഹിഹബന്ധം അരോപിച്ച് ദമ്പതിമാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 13 പേരെ അറസ്റ്റ് ചെയ്തത്. ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന […]
Read more

ഡോക്ടറടക്കം രണ്ട് പേര്‍ ലഹരിമരുന്നുമായി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേര്‍ പിടിയിൽ. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഡോക്ടര്‍ സുധേവ് ബം​ഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ രണ്ട് പേരെയും പൊലീസ് സ്പെഷ്യൽ സ്ക്വാഡാണ് നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer