Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

പാര്‍ക്കിംങിനെ ചൊല്ലി തര്‍ക്കം: സുരക്ഷാ ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം

കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം സുരക്ഷാ ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം. ആലുവ ആശാന്‍ ലൈന്‍ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം എറണാകുളം ജില്ലാ കോഓര്‍ഡിനേറ്റര്‍ കുട്ടമശേരി കുന്നത്ത് കോളായില്‍ കെ.ബി.ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചെമ്പകശേരി ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണന്‍. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആള്‍ സ്‌കൂട്ടര്‍ പാര്‍ക്ക് […]
Read more

കോഴിക്കോട്ട് ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസെന്ന വ്യാജേന വന്ന സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട് എംഎം അലി റോഡിലെ കെ.പി. ട്രാവല്‍സ് ഉടമ ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ട്രാവല്‍ഓഫീസിലെത്തി ബിജുവിനെ പൊലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കെഎല്‍ 10 എആര്‍ 0468 എന്ന നമ്പര്‍പ്ലേറ്റുളള കാറിലാണ് ബിജുവിനെ […]
Read more

ബെംഗളൂരു ഗിരീഷ് കൊലപാതകം: പ്രതി നിഷയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഡൽഹി: ബെംഗളൂരു ഗിരീഷ് കൊലപാതകത്തിൽ പ്രതി നിഷയുടെ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മാനസികമായ സമ്മർദ്ദവും വന്യമായ പ്രണയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേശും അരവിന്ദ് കുമാറുമാണ് ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്തത്. 2003 ഡിസംബർ 3നാണ് ബെംഗളൂരുവിൽ നിന്നുള്ള 26 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ ബി.വി. ഗിരീഷിനെ നിഷ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തിയത്. കർണാടക ഗവർണർക്ക് ദയാഹർജി സമർപ്പിക്കാൻ സുപ്രീം കോടതി നാല് പ്രതികളായ ശുഭ, […]
Read more

മുംബൈയില്‍ ഓടുന്ന ബസില്‍ 19കാരി പ്രസവിച്ചു; പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു

മുംബൈ: ഓടികൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു. പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് സംഭവം. ഭര്‍ത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തല്‍ക്ഷണം മരിച്ചു.സംഭവത്തെതുടര്‍ന്ന് 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പര്‍ കോച്ച് ബസിന്റെ ജനാല വഴി ഛര്‍ദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ […]
Read more

15 ലക്ഷത്തിന്റെ സ്വർണവുമായി മുങ്ങിയയാൾ പിടിയിൽ

മലപ്പുറം: മലപ്പുറം വാഴക്കാട് എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷടിച്ചയാൾ പിടിയിൽ. പള്ളിക്ക ബസാര്‍ സ്വദേശി പ്രണവിനെ ഒളിയിടത്തിൽ നിന്നാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 5ന് രാത്രിയായിരുന്നു മോഷണം.15 പവൻ സ്വര്‍ണവും പതിനായിരം രൂപയുമാണ് യുവാവ് കവര്‍ന്നത്. അന്നേ ദിവസം പ്രണവിന്റെ അയൽവാസിയായ പാലക്കുഴി സലാമിൻ്റെ വീട്ടിൽ ആരുമില്ലായിരുന്നു. എല്ലാവരും ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു പ്രണവിൻ്റെ കവര്‍ച്ച. വാതിൽ കുത്തിത്തുറന്ന് അത്തു കയറി. മോഷ്ടിച്ചത് 15 പവൻ സ്വര്‍ണവും പതിനായിരം രൂപയും. […]
Read more

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണി: കോളേജ് വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

മലപ്പുറം:മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. . കൊണ്ടോട്ടിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ യുവാക്കള്‍ ശ്രമിച്ചത്. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് […]
Read more

നീലേശ്വരത്ത് എംഡിഎംഎ; 2 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലഹരി മരുന്നുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. എരവട്ടൂരിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 30.5 ഗ്രാം മെത്താംഫിറ്റമിനുമായി എരവട്ടൂർ സ്വദേശി വിഷ്ണുലാൽ (29) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ്.എസ് ഉം പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവ് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജീവൻ.പി.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ.ഡി.എസ്, ഷാജി.ഇ.എം, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് […]
Read more

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

കോഴിക്കോട്: കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം. അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയത്. സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പാടാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. സ്കൂളിന് പുറത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയെ സംഘം അടിച്ചു വീഴ്ത്തി, […]
Read more

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പറ്റ്‌ന; ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Read more

പാലക്കാട് വൻ ലഹരിവേട്ട; പിടികൂടിയത് 00.65 ഗ്രാം എംഡിഎംഎ

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ വൻ രാസ ലഹരി വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 100.65 ഗ്രാം എംഡിഎംഎ പിടികൂടി. തൃശ്ശൂർ പുഴയ്ക്കൽ സ്വദേശി ദിഷാന്ത് (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ചെക്ക്പോസ്റ്റിലെ പതിവ് പരിശോധനയിലാണ് യുവാവ് പിടിയിലായത്. സ്വകാര്യ ബസിലെത്തിയാൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് ദിഷാന്ത് മയക്കുമരുന്നുമായി എത്തിയത്. എന്നാൽ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. എവിടെ നിന്നാണ് ദിഷാന്തിന് മയക്കുമരുന്ന് ലഭിച്ചത് എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സർക്കിൾ […]
Read more

Recent News

Advertisement
WhiteswanTV Footer