Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പൊന്നാനി യുവതിയുടെ കൊലപാതകം; തെളിവെടുപ്പിൽ നാടകീയ രംഗങ്ങൾ

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെയും ഫാത്തിമയുടെ പിതാവ് അയ്യൂബുവിന്റേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നു. ഉച്ചയോടെയാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ കൊല നടത്തിയ സ്ഥലത്തെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ഫാത്തിമയെയും കുഞ്ഞിനെയും കടപ്പുറത്തേക്ക് കൊണ്ടുവന്നശേഷം പ്രതി കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തുകയും തുടര്‍ന്ന് ഫാത്തിമയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് തല മണലില്‍ പുഴ്ത്തിവെക്കുകയും ചെയ്തു. […]
Read more

വിവാ​ഹവേദിയിലേക്ക് പോകുന്നതിനിടെ വരനെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്നൗ: വിവാഹഘോഷയാത്രയ്ക്കിടെ വരനെ അജ്ഞാതർ വെടിവെച്ച് കൊന്ന സംഭവം ഉത്തർപ്രദേശിൽ. ബിബിപൂർ ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ സംഭവം നടന്നത്. ബദാവുർ സ്വദേശിയായ ആസാദ് ബിന്ദ് (27) ആണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വിവാഹവേദിയിലേക്ക് പോകുന്നതിനിടെ ആസാദിന് നേരെ പലതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി […]
Read more

സമുദ്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് മീൻ പിടിച്ചു; ഇന്ത്യക്കാരുൾപ്പടെ ആറുപേർ സൗദിയിൽ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ സമുദ്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറു പ്രവാസികളെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അസിർ മേഖലയിലെ അൽ ഖഹ്മ ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മീൻപിടുത്തം നടത്തിയ ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ നിരോധിത സമുദ്ര മേഖലയിലായിരുന്നു ഇവർ മീൻപിടുത്തം നടത്തിയിരുന്നത്. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ മത്സ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം […]
Read more

പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നൽകിയതിന്റെ പേരിൽ 16കാരനെ കൊലപ്പെടുത്താന്‍ ശ്രമം. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ എന്ന് പറഞ്ഞായിരുന്നു ആക്രമണം.കഴിഞ്ഞ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിനാണ്കുത്തേറ്റത് .
Read more

500രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ ണം മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുടുംബം പോലീസിൽ പരാതി നല്‍കി. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന് കുട്ടി പറയുന്നത്. വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകൾ; അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11:15ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), വിവേക് (30) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി […]
Read more

ആദിത്യന്റെ മരണം; കോളേജ് അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ

ബെംഗളൂരു: നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് അവർ ആരോപിക്കുന്നു. ആദിത്യന്റെ ബാച്ചിലെ 18 വിദ്യാർത്ഥികൾ അധ്യാപകന്റെ പീഡനം സഹിക്കാനാവാതെ പഠനം ഉപേക്ഷിച്ചതായും സഹപാഠികൾ വെളിപ്പെടുത്തി. വിഷയത്തിൽ മാനേജ്മെന്റിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, കോളേജ് വിദ്യാഭ്യാസത്തെ ബിസിനസായി കാണുകയാണെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. ആദിത്യൻ മരിച്ചതിന് പിന്നാലെ കോളേജിലെ സാഹചര്യങ്ങൾ പുറത്തറിയാതിരിക്കാൻ സഹപാഠികളുടെ മൊബൈൽ ഫോണുകൾ […]
Read more

പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; അമ്മയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

കൊച്ചി: പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എറണാകുളം അയ്യപ്പൻകാവിലെ അഭിജിത് പ്രസാദ് കുടുംബാംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അമ്മയെ ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കഴിഞ്ഞ 22-നാണ് സംഭവം നടന്നതെന്നും ഇതിൽ അഭിജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. കാമുകിയുമായുള്ള വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അഭിജിത് പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയ്യപ്പൻകാവ് ജംഗ്ഷനിൽ സ്കൂട്ടറിൽ പോകുകയായിരുന്ന പിതൃസഹോദരനെ പിന്നിൽ നിന്ന് കാർ […]
Read more

കോഴിക്കോട് അപ്പാർട്ട്‌മെന്റിൽനിന്ന് തബലകളും ചെരിപ്പും മോഷ്ടിച്ച 2 പേർ പിടിയിൽ

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24-നാണ് തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് മൂന്ന് തബലകളും 5000 രൂപ വിലവരുന്ന ചെരിപ്പും മോഷണം പോയത്. താമസക്കാരിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെയും അവർ ഉപയോഗിച്ച […]
Read more

അതുല്യയുടെ മരണം; സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്

കോഴിക്കോട്: 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ യുവതിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. കോഴിക്കോട് ഫറോക്ക് സ്വദേശിനി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ സുഹൃത്തായ കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. അനുശ്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. അനുശ്രീ അതുല്യയുടെ പണവും സ്വർണവും കൈപ്പറ്റിയിരുന്നുവെന്നും, പിന്നീട് അത് തിരികെ നൽകാതിരുന്നതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix