Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരുവുനായ സംരക്ഷണ കേന്ദ്രത്തിലെ കൊലപാതകം; പ്രതി ദീപക് കൃഷ്ണയുടെ തട്ടിപ്പും കുറ്റവാളിത്തവും പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ തൃശൂർ സ്വദേശിനിയായ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണയുടെ കുറ്റവാളിത്ത പശ്ചാത്തലം പുറത്ത് വരുന്നു. കൊടുംക്രിമിനലും തട്ടിപ്പുകാരനുമായ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.

2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെ പലരിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നയാളാണ് ദീപക് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ വൈറ്റില പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തുകയും 500 രൂപ നോട്ടുകൾ കീറിയെറിയുകയും ചെയ്ത കേസുകളും ഇയാൾക്കെതിരെയുണ്ട്. തിരുവനന്തപുരത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ ദീപക് 2011 മുതലാണ് ദുബായിൽ തട്ടിപ്പുകൾ ആരംഭിച്ചത്. പിന്നീട് ജോലി ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടക്കുകയാണെന്ന് സഹപ്രവർത്തകരോട് പറഞ്ഞ ഇയാൾ, വിശ്വാസം നേടാൻ താൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകനാണെന്നും അവകാശപ്പെട്ടു. തുടക്കത്തിൽ ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു. കമ്പനി തന്നെ നിലവിലില്ലെന്ന വിവരം പുറത്തുവന്നതോടെ കേസുകൾ രജിസ്റ്റർ ചെയ്തു. നാല് കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ആറുമാസം തടവുശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങി.

തുടർന്ന് ഇയാൾ വീണ്ടും തട്ടിപ്പുകളിൽ ഏർപ്പെട്ടതായാണ് വിവരം. തെരുവുനായ സംരക്ഷണത്തിന്റെ പേരിൽ വിവിധ നഗരങ്ങളിൽ പണം സമാഹരിച്ചിരുന്നുവെന്നും, ഒരു ബിഎംഡബ്ല്യു കാറിൽ നായകളുമായി യാത്ര ചെയ്ത് സഹായം തേടിയതായും റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരുവിൽ വാഹനം വിറ്റ് നായകൾക്കായി ഷെൽട്ടർ ഒരുക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് പോയി സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

കൊച്ചിയിൽ തെരുവുനായ സംരക്ഷകനെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഇയാൾക്കെതിരെ ലൈംഗിക ചൂഷണാരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. 2024 ഒക്ടോബറിൽ പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസും നിലവിലുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളിലായി തെരുവുനായ സംരക്ഷണത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന ദീപകിന്റെ കേന്ദ്രത്തിൽ ജോലിക്കെത്തിയ സുനിതയാണ് ബെംഗളൂരുവിൽ മർദനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Recent News

Advertisement
WhiteswanTV Footer