Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ

ദില്ലി: അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവൻത് ഡേ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. സ്കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്കൂള്‍ അടിച്ചു തകര്‍ത്തു.
Read more

ചിത്രദുര്‍ഗയില്‍ 20കാരി കൊല്ലപ്പെട്ട നിലയില്‍; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ ചിത്രദുര്‍ഗയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
Read more

ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവുചെയ്ത് ഭര്‍ത്താവ്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇയാളെയും രണ്ട് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനും പോലീസിന്റെ […]
Read more

പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

പാലക്കാട്: പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ചൊവ്വാവാഴ്ച രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read more

യുവാവ് കൊല്ലപ്പെട്ട നിലയില്‍: പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍

പാലക്കാട്:യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവു വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്ന്. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചത്. ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പൊലീസിനെ […]
Read more

വീടിൻറെ മച്ചിൽ നിന്ന് കൊലക്കേസ് പ്രതിയെ പിടികൂടി; സംഭവം പാലക്കാട് തൃത്താലയിൽ

പാലക്കാട്: പാലക്കാട് തൃത്താലയിൽ വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിൻ്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് സുൽത്താൻ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
Read more

54.08 ഗ്രാം എം. ഡി.എം.എയുമായി മൂന്ന് യുവാക്കളെ ജില്ലാ ആന്റി നര്‍കോട്ടിക് ടീം പിടികൂടി

മലപ്പുറം: വിപണിയില്‍ രണ്ടക്ഷം രൂപ വിലവരുന്ന 54.08 ഗ്രാം എം. ഡി.എം.എയുമായി മൂന്ന് യുവാക്കളെ ജില്ലാ ആന്റി നര്‍കോട്ടിക് ടീം പിടികൂടി. പ്രതികളില്‍നിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും പിടിച്ചെടുത്തു. വേങ്ങര, കൂരിയാട് എന്‍എച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് പറമ്പില്‍ പീടിക സ്വദേശി ആഷിക് (33), കുന്നുംപുറം സ്വദേശികളായ സുധിന്‍ ലാല്‍ (23) അക്ഷയ് (23) എന്നിവരെയാണ് ജില്ലാ നര്‍കോട്ടിക് സെല്‍ സബ്ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡാന്‍സഫ് ടീമും വേങ്ങര പൊലീസും ചേര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ […]
Read more

ചികിത്സക്കെത്തിയ 16കാരിയെ പീഡിപ്പിച്ചു; നാദാപുരത്ത് 25കാരനായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്:നാദാപുരത്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം – തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ ശ്രാവണിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മാഹി കല്ലാട്ട് സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടര്‍. ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ്‌പെണ്‍കുട്ടി പൊലീസില്‍ ഇതുസംബന്ധിച്ചു മൊഴി നല്‍കിയത്.
Read more

ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിക്ഷകാത്ത് ജയിലില്‍ കഴിയുന്ന പ്രതിക്ക് മര്‍ദനം

തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മര്‍ദനമേറ്റത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചനയിലാണ്. ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ മരണംവരെ […]
Read more

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: ഉള്ളൂരിൽ വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെയാണ് പോലീസ് പിടികൂടിയത്. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് മധു.
Read more

Recent News

Advertisement
WhiteswanTV Footer