Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ഒരു കുടുംബത്തിലെ 4 പേ‍ർ വെന്തുമരിച്ച കേസ്; പ്രദേശവാസിയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കും

ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ വെന്തു മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധന. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കാണ് അന്വേഷണ സംഘം തുടക്കമിട്ടിരിക്കുന്നത്. പ്രദേശവാസിയുടെ മൊബൈൽ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചു. മരണത്തിനു പുറകിലെ ദുരൂഹത വ്യക്തമാകാനായി കാക്കനാട്ടെ റീജിയണൽ ലാബിലാണ് വിശദമായ പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടിത്തത്തിന് […]
Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച; സംഭവം വ്യാഴാഴ്ച പുലർച്ചെ

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം. കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്ന് മുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്യാൻസർ രോഗിയായ അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന […]
Read more

മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ യുവാവിന്‍റെ പരാക്രമം; കേസെടുത്ത് പൊലീസ്

തൃശ്ശൂർ: മദ്യ ലഹരിയിൽ കുട്ടികൾക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെതിരെ പരാതി. തൃശ്ശൂർ വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. സംഭവം അറി‌‌‌‌ഞ്ഞ് വന്ന പ്രദേശവാസികൾക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തി. മുൻപും സമാനമായ രീതിയിൽ ലഹരിക്ക് അടിമപ്പെട്ട യുവാവ് വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അക്രമണം വരവൂർ സ്വദേശി ഷനീഷിന് (32) എതിരെ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തു.
Read more

പൊങ്കാലയ്ക്കിടെ യുവതിയുടെ മാല കവർന്ന ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: പൊങ്കാലക്കിടെ യുവതിയുടെ മാല മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ മാല കവർന്ന കേസിൽ ആണ് യുവതിയെ പിടികൂടിയത്. ആയുർവേദ കോളേജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്‍റെ സ്വർണമാല ഒരു സംഘം മോഷ്ടിച്ചത്. സംഭവത്തിൽ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പൊലീസ് പാലക്കാടുനിന്നാണ് അറസ്റ്റു ചെയ്തത്. ഈ കേസിൽ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തേ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. […]
Read more

രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞു, 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

യുഎസിലെ വെസ്റ്റ് വെർജീനയിൽ 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞ് കരഞ്ഞതിനെത്തുടർന്നാണ് അച്ഛൻ എടുത്തെറിഞ്ഞത്. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുട‍ർന്ന് കുട്ടിയുടെ തല കട്ടിലിന്‍റെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുല്‍ പറയുന്നു. […]
Read more

വ്യാജ പീഡന പരാതി, കിളിമാനൂരിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികക്ക് സസ്പെഷൻ. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു വ്യാജപ്രചാരണം നടത്തിയത്. എതിർചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ ജീവനക്കാരനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടർന്ന് വിദ്യാർഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദ്യാർഥിനിക്ക് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്. […]
Read more

വാഷിംഗ്ടണിൽ പുരുഷന്മാരെപീഡിപ്പിക്കുകയും മനഃപൂർവം എയ്ഡ്സ് പടർത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ

വാഷിംഗ്ടണ്‍: വാഷിംഗ്ടണിൽ പുരുഷന്മാരെപീഡിപ്പിക്കുകയും മനഃപൂർവം എയ്ഡ്സ് പടർത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. 5 പുരുഷന്മാരെ പീഡിപ്പിക്കുകയും 7 പേ‍ർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപികുകയും ചെയ്ത ആളാണ് പിടിയിലായത്. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ക്ലാസ് 2 ലഹരി മരുന്നായ ജിഎച്ച്ബി വിതരണം ചെയ്തതിനെതിരെയും ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 […]
Read more

ഭർത്താവിന്റെ വീട്ടിലെ സ്വർണ മോഷണം; യുവതി അറസ്റ്റിൽ

ആലപ്പുഴ: .ഭർത്താവിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ.കായംകുളം പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും ഒരു വർഷം മുൻപാണ് പട്ടാപ്പകൽ പതിനാലരപ്പവൻ സ്വർണം മോഷണം പോയത്. സ്വർണം മോഷണം പോയ കേസിൽ മരുമകൾ അറസ്റ്റിൽ. പുതുപ്പള്ളി പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്. സാബു ഗോപാലൻ ഗോപികയുടെ കയ്യിൽ ലോക്കറിൽ വയ്ക്കാനായി ഏൽപിച്ച സ്വർണം ലോക്കറിൽ നിന്ന് എടുത്തു […]
Read more

5 വര്‍ഷത്തിനിടെ മൂന്നാം തവണ, തുടർക്കഥയായി എടച്ചേരി മഖാമിൽ മോഷണം

കോഴിക്കോട്: തുടർക്കഥയായി എടച്ചേരി മഖാമിൽ വീണ്ടും മോഷണം. അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് എടച്ചേരിയില്‍ സ്ഥിതിചെയ്യുന്ന കളിയാംവെള്ളി മാലോല്‍ കുഞ്ഞബ്ദുള്ള മുസ്ല്യാരുടെ നാമധേയത്തിലുള്ള മഖാമില്‍ മോഷണം നടന്നത്. മഖാമിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. മഖാമിന് സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്ത് ചെന്ന് നോക്കിയിരുന്നു. ഈ സമയം ഒരാള്‍ മഖാമിന്റെ മതില്‍ ചാടിക്കടന്ന് സ്‌കൂട്ടറില്‍ […]
Read more

വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ

തൃശൂര്‍: വനിതാ ഡോക്ടർമാർ താമസിക്കുന്ന മുറിയിൽ കയറിയ യുവാവ് അറസ്റ്റിൽ. ജൂനിയര്‍ വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന ആശുപത്രി കെട്ടിടത്തിലെ മുറിയില്‍ അതിക്രമിച്ച് കടന്ന വനിതാ യുവ ഡോക്ടര്‍മാരെ അപമാനിച്ച യുവാവാണ് അറസ്റ്റിലായത്. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് മഠത്തിപറമ്പില്‍ ജയകൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ അവരുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer